Wednesday December 07, 2016
Latest Updates

കരിപ്പൂരിലുണ്ടായത് സുരക്ഷാ വീഴ്ച്ചയല്ലെന്ന് എ ഡി ജി പി; രണ്ടു വിഭാഗം ജീവനക്കാര്‍ തമ്മിലുള്ള പ്രശ്‌നം സുരക്ഷാ വീഴ്ചയായി കാണാനാവില്ല

കരിപ്പൂരിലുണ്ടായത് സുരക്ഷാ വീഴ്ച്ചയല്ലെന്ന് എ ഡി ജി പി; രണ്ടു വിഭാഗം ജീവനക്കാര്‍ തമ്മിലുള്ള പ്രശ്‌നം സുരക്ഷാ വീഴ്ചയായി കാണാനാവില്ല

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ബുധനാഴ്ച രാത്രിയിലുണ്ടായ സംഘര്‍ഷത്തെ സുരക്ഷാ വീഴ്ചയായി വിലയിരുത്തുന്നതു ശരിയല്ലെന്ന് എഡിജിപി എന്‍. ശങ്കര്‍ റെഡ്ഡിയുടെ റിപ്പോര്‍ട്ട്. രണ്ടു വിഭാഗം ജീവനക്കാര്‍ തമ്മിലുള്ള പ്രശ്‌നത്തെ സുരക്ഷാ വീഴ്ചയായി കരുതാനാവില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.

പുറത്തുനിന്നുള്ള ആരും വിമാന താവളത്തില്‍ അതിക്രമിച്ചു കയറിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. വിമാനത്താവളത്തില്‍ അരങ്ങേറിയ അനിഷ്ട സംഭവങ്ങള്‍ക്ക് സിഐഎസ്എഫ്, എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാര്‍ ഒരുപോലെ ഉത്തരവാദികളാണ്. റണ്‍വേയിലെ ലൈറ്റുകള്‍ എറിഞ്ഞു തകര്‍ത്തതിനാല്‍ വിമാനങ്ങള്‍ക്ക് മണിക്കൂറുകളോളം ലാന്‍ഡ് ചെയ്യാന്‍ കഴിഞ്ഞില്ല. നാലുമണിക്കൂര്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് വിമാനത്താവളം പൂര്‍വസ്ഥിതിയിലാക്കിയത്. വിമാനത്താവളത്തിലുണ്ടായ അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മേലുദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. കൂടാതെ ജവാന്‍ വെടിയേറ്റ് മരിച്ചതിനെക്കുറിച്ച് അന്വേഷണം തുടരുന്നതിനാല്‍ കുറ്റക്കാരാരാണെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് എഡിജിപി എന്‍. ശങ്കര്‍ റെഡ്ഡി ഡിജിപിക്ക് സമര്‍പ്പിച്ചു.

ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ ജവാന്റെ ജീവനു പുറമെ വിമാനത്താവളത്തിലുണ്ടായിരിക്കുന്നത് രണ്ടു കോടിയിലേറെ രൂപയുടെ നഷ്ടമാണ്. 53.5 ലക്ഷം രൂപയാണ് എയര്‍പോര്‍ട്ട് അതോറിറ്റിക്കുണ്ടായ നഷ്ടം. ഒന്നരക്കോടിയിലേറെ രൂപയുടെ നഷ്ടം അഗ്‌നിശമനസേനയ്ക്കുമുണ്ടായിട്ടുണ്ട്.

 

Scroll To Top