Wednesday December 07, 2016
Latest Updates

ഫോക്‌സ് വാഗണ്‍ തട്ടിപ്പില്‍ നിങ്ങളുടെ വാഹനം ഉള്‍പ്പെട്ടോ?ഇവിടെ പരിശോധിക്കാം …

ഫോക്‌സ് വാഗണ്‍ തട്ടിപ്പില്‍ നിങ്ങളുടെ വാഹനം ഉള്‍പ്പെട്ടോ?ഇവിടെ പരിശോധിക്കാം …

ഡബ്ലിന്‍:മലിനീകരണ നിയന്ത്രണസംവിധാന തട്ടിപ്പില്‍ കുടുങ്ങിയ ജര്‍മന്‍ കാര്‍ കമ്പനിയായ ഫോക്‌സ് വാഗണ്‍ അയര്‍ലണ്ടില്‍ നല്‍കിയ കാറുകളുടെ പ്രശ്‌ന പരിഹാര യജ്ഞം തുടങ്ങി.

ഔഡി, സിയറ്റ്, സ്‌കോഡ, ഫോക്‌സ് വാഗന്‍ ബ്രാന്‍ഡുകളിലായി 115,917 കാറുകളാണ് കമ്പനി അയര്‍ലണ്ടില്‍ വിറ്റഴിച്ചിരിക്കുന്നത്. തങ്ങളുടെ എമിഷന്‍ ചീറ്റിംഗ് സോഫ്റ്റ് വെയറിന് പരിഹാരമാര്‍ഗ്ഗം കണ്ടെത്തിക്കഴിഞ്ഞതായി കമ്പനി അധികൃതര്‍ അറിയിച്ചു. പക്ഷേ ഇത് മറ്റൊരു ചീറ്റിംഗ് അല്ലെന്ന് ബോദ്ധ്യപ്പെടുത്താന്‍, വാലിഡേഷന്‍ ടെസ്റ്റിംഗിനും അപ്രൂവല്‍ നേടാനുമായി മൂന്ന് മാസം വേണ്ടി വരും.

EU6 ഡിസല്‍ എഞ്ചിന്‍,V6 TDI,V8 TDI എന്നി പെട്രോള്‍ എഞ്ചിനുകള്‍ എന്നിവ നിലവിലുള്ള പ്രശ്‌നത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് കമ്പനി അറിയിച്ചു.മലിനീകരണ നിയന്ത്രണസംവിധാന തട്ടിപ്പില്‍ ഉള്‍പ്പെട്ട കാറുകളുടെ ഉടമകള്‍ക്ക് വാഹനം പ്രശ്‌ന പരിഹാരത്തിനായി തിരികെ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തുകള്‍ കമ്പനി അയയ്ക്കാന്‍ തുടങ്ങിയിട്ടുണ്ട് .

അയര്‍ലണ്ടിലെ മാര്‍ക്കറ്റിലുള്ള ഏതൊക്കെ വാഹനങ്ങളാണ് നിലവില്‍ പ്രതിസന്ധിയില്‍ പെട്ടിട്ടുള്ളതെന്നു പരിശോധിക്കാനായി വെബ്‌സൈറ്റ് വഴി ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട് എന്ന് ഫോക്‌സ് വാഗണ്‍ വ്യക്തമാക്കി.താഴെ കാണുന്ന വെബ് ലിങ്കില്‍ കൂടി നിങ്ങളുടെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ നല്‍കിയാല്‍ നിങ്ങളുടെ വാഹനം മലിനീകരണ നിയന്ത്രണസംവിധാന തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അറിയാന്‍ സാധിക്കും.  http://www.campaigncheck.ie/

Scroll To Top