Saturday May 26, 2018
Latest Updates

വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച ‘മാജിക്ക് വിത്ത് എ മിഷന്‍’ വന്‍വിജയമായി

വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച ‘മാജിക്ക് വിത്ത് എ മിഷന്‍’ വന്‍വിജയമായി

വാട്ടര്‍ഫോര്‍ഡ്: പ്രശസ്ത മജീഷ്യനും, മോട്ടിവേഷനല്‍ സ്പീക്കറുമായ പ്രൊഫ. ഗോപിനാഥ് മുതുകാട് അവതരിപ്പിച്ച ‘മാജിക്ക് വിത്ത് എ മിഷന്‍’ എന്ന പരിപാടി വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ടു.

വാട്ടര്‍ഫോര്‍ഡിലെ വുഡ്‌ലാന്‍ഡ് ഹോട്ടലില്‍ വച്ച് നടത്തപ്പെട്ട പരിപാടി കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതായിരുന്നു. രാവിലെ കുട്ടികള്‍ക്കായും ഉച്ച കഴിഞ്ഞ് മാതാപിതാക്കള്‍ക്കുമായി രണ്ട് സെഷനുകളായി സംഘടിപ്പിക്കപ്പെട്ട പരിപാടി ആവേശപൂര്‍വ്വമാണ് വാട്ടര്‍ഫോര്‍ഡ് മലയാളികള്‍ സ്വീകരിച്ചത്. വെക്‌സ്‌ഫോര്‍ഡ്, കില്‍ക്കെനി , കാര്‍ലോ തുടങ്ങിയ സമീപകൗണ്ടികളില്‍ നിന്നു പോലും മാതാപിതാക്കള്‍ കുട്ടികളുമായെത്തി.

കുട്ടികള്‍ സ്വയം പരിശീലനത്തിലൂടെ പഠിച്ച മാജിക്കുകള്‍ വേദിയില്‍ അവതരിപ്പിച്ചു. വിജയികളായ മിഥുന്‍ മനു, റീയാന്‍ മൈക്കിള്‍ , സാറ അനീഷ് എന്നിവര്‍ക്ക് മുതുകാടിന്റെ മാജിക്ക് പ്ലാനറ്റ് സന്ദര്‍ശിക്കുവാനുള്ള ഫാമിലി പാസ് സമ്മാനമായി നല്‍കി.

പ്രസിഡണ്ട് ജോര്‍ജ് വര്‍ഗീസ് സ്വാഗതവും, സെക്രട്ടറി അനീഷ് ജോണ്‍ നന്ദിയും പറഞ്ഞു. മാജിക്ക് വിത്ത് എ മിഷന്‍ വന്‍ വിജയമാക്കിയ എല്ലാവരോടും വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ കമ്മറ്റി നന്ദി അറിയിച്ചു.

Scroll To Top