Thursday December 08, 2016
Latest Updates

ഭാര്യയെ ബലാത്സംഗം ചെയ്ത വെക്‌സ്‌ഫോര്‍ഡ്കാരന് 6 വര്‍ഷം ജയില്‍ ശിക്ഷ,ഭര്‍ത്താവിന്റെ ഇംഗ്‌ളീഷ് ഭാര്യക്ക് മനസിലാകാഞ്ഞതാണ് പരാതിയ്ക്ക് അടിസ്ഥാനമെന്ന വാദം കോടതി തള്ളി 

ഭാര്യയെ ബലാത്സംഗം ചെയ്ത വെക്‌സ്‌ഫോര്‍ഡ്കാരന് 6 വര്‍ഷം ജയില്‍ ശിക്ഷ,ഭര്‍ത്താവിന്റെ ഇംഗ്‌ളീഷ് ഭാര്യക്ക് മനസിലാകാഞ്ഞതാണ് പരാതിയ്ക്ക് അടിസ്ഥാനമെന്ന വാദം കോടതി തള്ളി 

വെക്സ് ഫോര്‍ഡ്:ഭാര്യയെ ബലാത്സംഗം ചെയ്ത കേസില്‍ ഭര്‍ത്താവിനു ആറു വര്‍ഷം തടവിനു സെന്‍ട്രല്‍ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു. 2011 ഒക്ടോബര്‍ മാസത്തില്‍ ഭാര്യയുടെ കണ്‍ട്രി വെക്‌സ്‌ഫോര്‍ഡിലുള്ള വീട്ടില്‍ വച്ച് ഭര്‍ത്താവ് (53) ബലാത്സംഗം ചെയ്തതായാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നതിങ്ങനെ;

പോളണ്ടില്‍ നിന്നും അയര്‍ലണ്ടില്‍ എത്തി താമസിച്ചിരുന്ന പ്രതി ഐറീഷ്‌കാരിയെ പ്രേമിച്ചു വിവാഹം ചെയ്യുകയായിരുന്നു.ഇയാളുടെ മദ്യപാനവും,മര്‍ദനസ്വഭാവവും കാരണം സഹികെട്ട ഭാര്യ ഇയാളില്‍ നിന്നും രക്ഷപ്പെട്ട് വേറിട്ട് താമസിക്കുകയായിരുന്നു.

ഏതാനം നാളുകള്‍ക്കു ശേഷം ഭാര്യയെ കാണണമെന്ന ആവശ്യവുമായി നിരന്തരം മെസേജും കോളും ഫോണിലേക്ക് വന്നു. അവസാനം വീട്ടില്‍ നേരിട്ട് വന്നപ്പോള്‍ അകത്തു കയറ്റിയെങ്കിലും ശാരീരിക ബന്ധത്തിന് മുതിര്‍ന്നതോടെ ഭാര്യ അയല്‍ക്കാരെ ഫോണില്‍ വിളിയ്ക്കാന്‍ ശ്രമിച്ചു.പക്ഷെ അതിന് സംഭവിക്കാതെ ഭാര്യയുടെ എതിര്‍പ്പ് വക വെയ്ക്കാതെ ഭര്‍ത്താവ് ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പരാതി. സംഭവം നടന്ന് 11 ദിവസങ്ങള്‍ക്ക് ശേഷമാണ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തത്. 

തുടര്‍ന്ന് ഭാര്യയില്‍ നടത്തിയ ഡിഎന്‍എ പരിശോധയിലും ഇയാള്‍ക്കെതിരെയായിരുന്നു പരിശോധനാ ഫലം. 2015 ജൂലൈ മാസത്തില്‍ നാലു ദിവസത്തെ വിചാരണയ്ക്കു ശേഷമാണ് ഇയാളെ ശിക്ഷിച്ചത്. 

സ്വന്തം ഭാര്യയെ ഭര്‍ത്താവിനു ബലാത്സംഗം ചെയ്യാനാവില്ലെന്ന് ഇയാള്‍ ഗാര്‍ഡയോടു പറഞ്ഞെങ്കിലും തെളിവുകള്‍ ഇയാള്‍ക്കെതിരെയാവുകയായിരുന്നു.രണ്ടു രാജ്യങ്ങളിലെ സംസ്‌കാരങ്ങള്‍ തമ്മിലുള്ള വ്യത്യാസം കണക്കിലെടുക്കണം എന്നും,പ്രതിയുടെ ഇംഗ്‌ളീഷ് കൃത്യമായി മനസിലാക്കാത്തത് കൊണ്ടാണ് ഭാര്യ ഇത്തരം പരാതികള്‍ ഉന്നയിക്കുന്നതെന്നുമുള്ള പ്രതിയുടെ വക്കീലിന്റെ വാദവും കോടതി തള്ളി.ചെയ്ത കുറ്റം ലഘുകരിക്കാന്‍ ഇതൊന്നും കാരണമാവുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.


Scroll To Top