Wednesday February 22, 2017
Latest Updates

വീടുകള്‍ക്കുള്ളില്‍ തുണി ഉണങ്ങാനിടുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നെന്ന് വിദഗ്ധര്‍ 

വീടുകള്‍ക്കുള്ളില്‍ തുണി ഉണങ്ങാനിടുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നെന്ന് വിദഗ്ധര്‍ 

ഡബ്ലിന്‍:വിന്ററില്‍ വസ്ത്രം അലക്കിയ ശേഷം ഈര്‍പ്പം മാറ്റാന്‍ വീടിനുള്ളില്‍ തന്നെ വിരിച്ചിടാത്തവര്‍ കുറവാണ്.എന്നാല്‍ ഇപ്രകാരം വസ്ത്രങ്ങള്‍ ഉണങ്ങാനിടുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് പഠന റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ആസ്തമ രോഗികളെയും പ്രതിരോധ ശേഷി കുറഞ്ഞവരെയുമാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്കി. 

ഡ്രൈയിംഗ് ഫ്രെയിമുകളിലോ റേഡിയേറ്ററുകളിലോ വസ്ത്രങ്ങള്‍ ഉണങ്ങാനിടുന്നതു വഴി വീടിനുള്ളില്‍ ഈര്‍പ്പത്തിന്റെ അളവ് 30 ശതമാനം വരെ ഉയരും. ഇത് രോഗകാരികളായ ജീവാണുക്കള്‍ പെറ്റുപെരുകാനുള്ള സാഹചര്യമൊരുക്കുന്നു. ശ്വാസകോശ ഇന്‍ഫെക്ഷനു കാരണമാകുന്ന ആസപെര്‍ജില്ലസ് ഫുമിഗേറ്റ്‌സാണ് കുടൂതലായും ഉണ്ടാകുന്നത്. 

ആസ്പര്‍ജില്ലസ് ഫംഗസ് ശ്വസിച്ചതിനെ തുടര്‍ന്ന രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നതായി മാഞ്ചസ്റ്ററിലെ നാഷണല്‍ ആസ്‌പെര്‍ജില്ലോസിസ് സെന്ററിലെ പ്രൊഫസര്‍ ഡേവിഡ് ഡെന്നിംഗും സംഘവും മുന്നറിയിപ്പ് നല്കി.

ഒരു ലോഡ് വെറ്റ്‌വാഷിംഗ് നടത്തുമ്പോള്‍ ഏകദേശം രണ്ടു ലിറ്ററോളം വെള്ളം മുറിയിലേക്ക് വരുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൂരിഭാഗം പേര്‍ക്കും ഈ ഫംഗസിനെ പ്രതിരോധിക്കാനുള്ള ശേഷിയില്ലെന്നും ഇന്‍ഫെക്ഷനുണ്ടാകാതിരിക്കാനുള്ള ആരോഗ്യശേഷി കുറവാണെന്നും ഡെന്നിംഗ് ചൂണ്ടിക്കാട്ടി. ആസ്തമ ബാധിതരായവര്‍ക്ക കടുത്ത ചുമയും ശ്വാസതടസവും അനുഭവപ്പെടും. പ്രതിരോധ ശേഷി കുറവായ കീമോതെറിപ്പിക്ക് വിധേയരാകുന്ന കാന്‍സര്‍ രോഗികളിലും, എയ്ഡ്‌സ് ബാധിതരിലും, ക്രെയ്ഗ് ബാധിതരിലും പള്‍മനറി ആസ്പര്‍ജില്ലോസിസ് രോഗം കൂടാന്‍ കാരണമാകും. 


Scroll To Top