Sunday June 24, 2018
Latest Updates

തണുപ്പ് രൂക്ഷമാകുന്നു,ഡോണഗലില്‍ യുവാവ് കൊടും തണുപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തണുപ്പ് രൂക്ഷമാകുന്നു,ഡോണഗലില്‍ യുവാവ് കൊടും തണുപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ലെറ്റര്‍കെന്നി :ഡോണഗല്‍ കൗണ്ടിയില്‍ ചെറുപ്പക്കാരനെ കൊടും തണുപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മറിയസ് എജ്ഡിസ് എന്നയാളെയാണ് വ്യാഴാഴ്ച വൈകുന്നേരം ഡോണഗലിലെ ബണ്‍ക്രാനയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഏതാനും രാത്രികളായി പൂജ്യം ഡിഗ്രിക്കും താഴെയായിരുന്നു ഡോണഗലിലെ താപനില.ഓള്‍ഡ് മില്ലില്‍ വെളിസ്ഥലത്ത് അറിയാതെ ഉറങ്ങിപ്പോയ എജ്ഡിസ് കടുത്ത തണുപ്പേറ്റ് മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

പോളിഷുകാരനായ എജ്ഡിസിന്‍െ മൃജദേഹം പോസ്റ്റമോര്‍ട്ടത്തിനായി ലെറ്റര്‍കെന്നി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ്. സംഭവത്തില്‍ ഗാര്‍ഡ അന്വേഷണം നടത്തിവരികയാണ്.

ഇന്നലെ മൈനസ് ആറ് ഡിഗ്രിയായിരുന്നു ചില സ്ഥലങ്ങളിലെ രാത്രി താപനില.എന്നാല്‍ ഡബ്ലിന്‍ മേഖലയില്‍ താപനില ഉയര്‍ന്നിരുന്നു.ഇന്ന് രാജ്യത്തെ പകല്‍ താപനില ശരാശരി 10 ഡിഗ്രിവരെ ഉയര്‍ന്നേക്കാം,നാളെ(ഞായര്‍)പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കുമെന്ന് മെറ്റ് എറാന്‍ അറിയിച്ചു.

Scroll To Top