Tuesday January 24, 2017
Latest Updates

സോഷ്യല്‍ വെല്‍ഫെയര്‍ തട്ടിപ്പ് :അയര്‍ലണ്ടിലെ ആനുകൂല്യങ്ങള്‍ അനര്‍ഹമായി നേടുന്നവര്‍ക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കി

സോഷ്യല്‍ വെല്‍ഫെയര്‍ തട്ടിപ്പ് :അയര്‍ലണ്ടിലെ ആനുകൂല്യങ്ങള്‍ അനര്‍ഹമായി നേടുന്നവര്‍ക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കി

 ഡബ്ലിന്‍ :സോഷ്യല്‍ വെല്‍ഫെയര്‍ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് 23000 ത്തോളംപേര്‍ സംശയത്തിന്റെ നിഴലില്‍. സാമൂഹിക ക്ഷേമ വകുപ്പ് നല്‍കി വരുന്ന സഹായധനങ്ങള്‍ അര്‍ഹതയില്ലാതെ കരസ്ഥമാക്കുന്നുവെന്ന ആരോപണമാണ് അന്വേഷണത്തിന് വഴിയൊരുക്കിയത്.2014 അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് 23,000ത്തോളം പേര്‍ സോഷ്യല്‍ വെല്‍ഫെയര്‍ തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിരിക്കുന്നത്.സാമൂഹിക ക്ഷേമ വകുപ്പിന്റെ സഹായങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് അത് 2,500ശതമാനത്തോളം വളര്‍ച്ചയാണ് ഇത്തരം തട്ടിപ്പുകളില്‍ നടന്നിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധികള്‍ ആരംഭിച്ചതിനു ശേഷം ഇതില്‍ ചെറിയ ചില മാറ്റങ്ങള്‍ സംഭവിച്ചിരുന്നു.

സ്ഥല നിയമപരിധിക്കു പുറത്തു താമസിക്കുന്നവരോ, ഒറ്റപ്പെട്ടവര്‍ എന്ന ലേബലില്‍ സ്വന്തം പങ്കാളികള്‍ക്കൊപ്പം താമസിക്കുന്നവരോ ആയിട്ടുള്ളവര്‍ ഇത്തരം ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു.അയര്‍ലണ്ടില്‍ പത്തു ശതമാനത്തോളം പേരാണ് കുടുംബമായി ജീവിക്കുമ്പോള്‍ തന്നെ സിംഗിള്‍ പേരന്റിനുള്ള ആനുകൂല്യം വാങ്ങുന്നതത്രേ.നിയമപരമായി വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷവും ഇവര്‍ ഒരേ വീട്ടില്‍ തന്നെ താമസം തുടരുകയും എന്നാല്‍ വ്യത്യസ്ത മുറികളുടെ മേല്‍വിലാസം ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്.മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ താമസിച്ച് വെല്‍ഫയര്‍ പേമെന്റ് വാങ്ങാന്‍ വേണ്ടി മാത്രം അയര്‍ലണ്ടില്‍ മാസം തോറും വന്നു പോകുന്നവരും ധാരാളമാണ്.

ഇത്തരം ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവരില്‍ പകുതിയിലേറെപ്പേരും മുന്‍പ് അര്‍ഹത ഉണ്ടായിരുന്നവരാണെങ്കിലും പല കാരണങ്ങളാലും പിന്നീട് അര്‍ഹത നഷ്ടപ്പെട്ടവരുമാണ്.വിവിധ രാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ടില്‍ വന്നു താമസിക്കുന്നവര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്

എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കപ്പെട്ടിരുന്നുവെങ്കിലും പലരും സോഷ്യല്‍ വെല്‍ഫെയര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് നിര്‍ത്തലാക്കുകയോ തടസപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ജോണ്‍ ബര്‍ടണ്‍ പറഞ്ഞു

നിശ്ചിതവും നിയമാനുസൃതവുമായ ദിവസങ്ങളില്‍ കൂടുതല്‍ രാജ്യത്ത് നിന്നും വിട്ടു നില്ക്കുന്ന കുട്ടികളുടെ ചൈല്‍ഡ് ബെനഫിറ്റ് കൈപ്പറ്റുന്നവരടക്കം തട്ടിപ്പ്കാരുടെ പട്ടികയില്‍ ഉള്‍പെടുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.അയര്‍ലണ്ടില്‍ നിന്നും 2 മാസത്തില്‍ അധികം വിട്ടു നില്‍ക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ അവരുടെ ചൈല്‍ഡ് ബെനഫിറ്റ് കൈപ്പറ്റുന്നതും ഈ ഗണത്തില്‍ പെടുന്നുണ്ട്.നിശ്ചിത ദിവസത്തില്‍ കൂടുതലായി ഒരു ദിവസമെങ്കിലും മറ്റ് രാജ്യങ്ങളില്‍ ചിലവഴിച്ചിട്ടുണ്ടെങ്കില്‍ മുഴുവന്‍ കാലാവധിയിലെയും ചൈല്‍ഡ് ബെനഫിറ്റ് നഷ്ട്ടപ്പെടും.2014 മുതലാണ് ഈ ഭേദഗതി നിലവില്‍ വന്നിട്ടുള്ളത്. 

2014 ല്‍ നടന്ന ഇത്തരം തട്ടിപ്പുകളും ക്ലറിക്കല്‍ തെറ്റുകളും ലക്ഷ്യമിട്ടതുവഴി ഏകദേശം 700 മില്ല്യന്‍ യൂറോയുടെ സേവിംഗ്‌സ് നേടാനായി എന്ന് പെട്ടെന്നു തന്നെ ഔദ്യോഗിക അറിയിപ്പു നടത്താന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് മന്ത്രി ജോണ്‍ ബര്‍ടണ്‍.
16 ശതമാനത്തോളം വെല്‍ഫെയര്‍ പേമെന്റുകളാണ് നിര്‍ത്തലാക്കുകയോ തടയപ്പെടുകയോ ചെയ്തിട്ടുള്ളത്. എന്നിരുന്നാലും തട്ടിപ്പുകളില്‍ യാതോരു മാറ്റവും വന്നിട്ടില്ലെന്നാണ് അടുത്തിടെ നടത്തിയ സര്‍വ്വേയില്‍ പറഞ്ഞിരിക്കുന്നത്.




Scroll To Top