Thursday August 24, 2017
Latest Updates

പോയ വര്‍ഷം കണ്ടെത്തിയത് 20,800 കേസുകള്‍, സാമൂഹികക്ഷേമരംഗത്തെ കള്ളനാണയങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി മന്ത്രി ലിയോ വരേദ്കര്‍

പോയ വര്‍ഷം കണ്ടെത്തിയത് 20,800 കേസുകള്‍, സാമൂഹികക്ഷേമരംഗത്തെ കള്ളനാണയങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി മന്ത്രി ലിയോ വരേദ്കര്‍

ഡബ്ലിന്‍: സാമൂഹികക്ഷേമ രംഗത്ത് തട്ടിപ്പ് നടത്തുന്ന കള്ളനാണയങ്ങള്‍ക്കെതിരെ അതി ശക്തമായ മുന്നറിയിപ്പുമായി സാമൂഹിക ക്ഷേമ മന്ത്രി ലിയോ വരേദ്കര്‍.കഴിഞ്ഞവര്‍ഷം മാത്രം 20,800 തട്ടിപ്പുകളാണ് കണ്ടെത്തിയത്. ഇത്തരക്കാര്‍ക്കെതിരെ വിചാരണയടക്കമുള്ള കര്‍ക്കശമായ നടപടികളെടുത്തതായും മന്ത്രി അറിയിച്ചു.ഇതിലൂടെ പോയ വര്‍ഷം 500 മില്യണ്‍ യൂറോ സമാഹരിക്കാനും കഴിഞ്ഞു.വ്യാജന്മാര്‍ അരങ്ങവാഴുന്നുണ്ടെങ്കിലും സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കായി രാജ്യം നല്‍കുന്ന പണം യഥാര്‍ഥ അവകാശികളില്‍ത്തന്നെയാണ് എത്തുന്നതെന്നും മന്ത്രി പറഞ്ഞു.

സാമൂഹിക ക്ഷേമത്തിനായി ചെലവിടുന്ന പണം അര്‍ഹതപ്പെട്ടവരില്‍ത്തന്നെയാണ് എത്തുന്നതെന്നു ഉറപ്പുവരുത്താന്‍ നികുതി നികുതിദായകര്‍ക്കു കൂടി ഉത്തരവാദിത്വമുണ്ടെന്നും മന്ത്രി പറഞ്ഞു.പ്രമാദമായ തട്ടിപ്പുകളെക്കുറിച്ച് അവബോധം സമൂഹത്തിന് നല്‍കുന്നതിനായി വിപുലമായ പ്രചാരണ പരിപാടികള്‍ സര്‍ക്കാര്‍ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

 ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി
തിരഞ്ഞെടുപ്പ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട സ്ഥിതി ഗതികള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസയുമയി നടത്തിയ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതായി മന്ത്രി വരേദ്കര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ രാഷ്ട്രീയപ്പാര്‍ട്ടികളെ അപ്രതീക്ഷിത തിരഞ്ഞെടുപ്പ് സമ്മര്‍ദ്ദത്തിലാക്കിയതായും മന്ത്രി വരേദ്കര്‍ അഭിപ്രായപ്പെട്ടു.

നേതൃമാറ്റം ഫിനഗല്‍ പാര്‍ട്ടിക്ക് ഒരു തരത്തിുള്ള തിരിച്ചടിയാകില്ലെന്നും അദ്ദേഹം പറഞ്ഞു.ബ്രിട്ടീഷ് തിരഞ്ഞെടുപ്പ് അവിടുത്തെ ജനങ്ങളുടെയും സര്‍ക്കാരിന്റെയും വിഷയമാണ്. നമ്മുടെ കാഴ്ചപ്പാടിലൂടെ അതിനെ വിശകലനം ചെയ്യുന്നതില്‍ കാര്യമില്ല.അതേസമയം, പ്രധാനമന്ത്രി എന്‍ഡാ കെന്നിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമോയെന്ന കാര്യത്തില്‍ അഭിപ്രായം പറയാന്‍ വരദ്കര്‍ വിസമ്മതിച്ചു.അതൊക്കെ പ്രധാനമന്ത്രിയുടെ വിഷയം ,നമ്മള്‍ അതില്‍ ആളല്ലെന്നായിരുന്നു വരദ്കറുടെ മറുപടി.

Scroll To Top