Saturday December 03, 2016
Latest Updates

നീന ഒരുങ്ങി,ഇന്ന് ക്രിക്കറ്റ് ലീഗ് സീസണ്‍ 2′ ടൂര്‍ണ്ണമെന്റ്

നീന ഒരുങ്ങി,ഇന്ന് ക്രിക്കറ്റ് ലീഗ് സീസണ്‍ 2′ ടൂര്‍ണ്ണമെന്റ്

നീന: നീന ക്രിക്കറ്റ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ക്രിക്കറ് ടൂര്‍ണ്ണമെന്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.ഇന്ന് (ശനിയാഴ്ച)രാവിലെ 8.30 മുതലാണ് ടെന്നിസ് ബോള്‍ വണ്‍ഡേ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്നത്..നീന ക്രിക്കറ്റ് ലീഗ് സീസണ്‍ 2′ എന്ന് പേരിട്ടിരിക്കുന്ന ടൂര്‍ണ്ണമെന്റ് ബാലിഗഹാന്‍ ഗ്രൗണ്ടിലാണ് നടക്കുക.

ഇതിനോട് അനുബന്ധിച്ച് 23, 24 തീയതികളില്‍ രജനികാന്തിന്റെ പുതിയ ചിത്രം ‘കബാലി’ പ്രദര്‍ശിപ്പിക്കും.

എവര്‍ റോളിങ് എന്‍.സി.എല്‍ കപ്പിനും വിന്നേഴ്‌സ് മെഡലിനുമായി ഡബ്ലിനിലെയും മണ്‍സ്റ്ററിലെയും വിവിധ പ്രദേശങ്ങളിലെ 9 ടീമുകള്‍ മത്സരിക്കും. മികച്ച കളിക്കാരന്‍, മികച്ച ബാറ്റസ്മാന്‍, ബൗളര്‍, മികച്ച ക്യാച്ച് എന്നിവയ്ക്കും പ്രത്യേകം അവാര്‍ഡുകളുണ്ട്.

നീന,ലിമറിക്,ന്യൂകാസില്‍ വെസ്റ്റ്,ക്ലോണ്‍മല്‍,ഗ്ലാഡിയേറ്റേഴ്‌സ് ഡബ്ലിന്‍,സ്വോര്‍ഡ്‌സ്, ടാലാ, കഴിഞ്ഞ വര്‍ഷത്തെ വിജയികളായ കെ.സി.സി എന്നിവയാണ് പങ്കെടുക്കുന്ന ടീമുകള്‍. പ്രത്യേക ഭക്ഷണശാലകളും ഗ്രൗണ്ടില്‍ ഒരുക്കിയിട്ടുണ്ട്.

നീന ക്രിക്കറ്റ് ക്ലബിന്റെ 8ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഞായറാഴ്ച ‘കബാലി’ പ്രദര്‍ശിപ്പിക്കുന്നത്. രാവിലെ 11 മണിക്ക് ഓര്‍മോണ്ട് സിനിമാസിലാണ് ഷോ. എല്ലാവരെയും ഷോ ആസ്വദിക്കാന്‍ ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
അനുലാല്‍ വി 0871478272
ജിന്‍സണ്‍ എബ്രഹാം 0861546625
ടോം പോള്‍ 0879057924

Scroll To Top