Sunday December 04, 2016
Latest Updates

മോഡിയെ ഐറിഷ് കുരുന്നുകള്‍ വരവേറ്റത് സംസ്‌കൃതശ്ലോകമാലപിച്ച് (വീഡിയോ)….. 

മോഡിയെ ഐറിഷ് കുരുന്നുകള്‍ വരവേറ്റത് സംസ്‌കൃതശ്ലോകമാലപിച്ച് (വീഡിയോ)….. 

ഡബ്ലിന്‍:ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്ക് സ്വാഗതമോതാന്‍ ഐറിഷ് കുരുന്നുകള്‍ എത്തിയത് സംസ്‌കൃതശ്ലോകവും ഗീതവുമായി.ഡബ്ലിനിലെ ഇന്ത്യന്‍ സമൂഹം നരേന്ദ്രമോഡിയ്ക്ക് ഒരുക്കിയ സ്വീകരണയോഗത്തിലായിരുന്നു വ്യത്യസ്തമായ ഈ അനുഭവം.

സമ്മേളനവേദിയ്ക്ക് അടുത്തായുള്ള സെന്റ് ജോണ്‍ സ്‌ക്കോട്ടസ് സ്‌ക്കൂളിലെ സംസ്‌കൃതം വിദ്യാര്‍ഥികളാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്ക് ഗാനോപഹാരം ഒരുക്കാനെത്തിയത്.വര്‍ഷങ്ങളായി സംസ്‌കൃതം പഠനവിഷയമായി സ്വീകരിച്ചിട്ടുള്ള സ്‌കൂളാണ് സെന്റ് ജോണ്‍ സ്‌ക്കോട്ടസ് സ്‌കൂള്‍.പ്രധാന മന്ത്രി ഗാനം ആസ്വദിക്കുകയും കുട്ടികളെയും അതിനായി അവരെ ഒരുക്കിയ അധ്യാപകരെയും അഭിനന്ദനം അറിയിക്കുകയും ചെയ്തു.

ഇന്ത്യയിലായിരുന്നു കുരുന്നുകള്‍ ഇത്തരമൊരു വേദിയില്‍ ശ്ലോകം ആലപിച്ചിരുന്നതെങ്കില്‍ മതേതരത്വത്തിന്റെ പേരില്‍ വിവാദങ്ങള്‍ ഉയരുമായിരുന്നുവെന്ന് ഭംഗ്യന്തരേണ സൂചിപ്പിക്കുകയും ചെയ്തു അദ്ദേഹം.

RELATED NEWS

ഡബ്ലിന്‍ നഗരത്തിലെ സംസ്‌കൃത കാഴ്ച്ചകള്‍:ഇന്ത്യയെ സ്‌നേഹിക്കുന്ന ഒരു മുന്‍ഷിയും ,400 ശിഷ്യന്മാരും http://irishmalayali.com/a-sanskrit-schools-story-dublin/

Scroll To Top