Saturday December 03, 2016
Latest Updates

കല്യാണത്തിന് ഹോട്ടല്‍ മതി,പള്ളി വേണ്ടെന്ന് ന്യൂ ജന്‍ !

കല്യാണത്തിന് ഹോട്ടല്‍ മതി,പള്ളി വേണ്ടെന്ന് ന്യൂ ജന്‍ !

ഡബ്ലിന്‍: അയര്‍ലണ്ടില്‍ മതരഹിത വിവാഹങ്ങള്‍ വര്‍ദ്ധിച്ചതായി കണക്കുകള്‍ .പള്ളികളോടും,സഭകളോടുമുള്ള ജനങ്ങളോടുള്ള ആഭിമുഖ്യക്കുറവും,രഹസ്യ വിവാഹങ്ങള്‍ നടത്താനുള്ള താത്പര്യവുമാണ് ഇതിനു കാരണമെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

ഹോട്ടലുകള്‍ വിവാഹങ്ങള്‍ നടത്തിക്കൊടുക്കാന്‍ ഏറെ ആനുകൂല്യങ്ങലോടെ ഓഫറുകളും,പാക്കേജുകളും പ്രഖ്യാപിച്ചതാണ് ഇതിനു മറ്റൊരു കാരണം.

സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പാണ് ഈ കണക്ക് പ്രസിദ്ധീകരിച്ചത്. 2007 ന് ശേഷം മതരഹിത വിവാഹങ്ങളുടെ എണ്ണം മുമ്പത്തേക്കാള്‍ വര്‍ദ്ധിച്ചതായാണ് കണക്ക്. ഇപ്പോള്‍ അയര്‍ലണ്ടില്‍ നടക്കുന്ന മൊത്തം വിവാഹങ്ങളില്‍ 29 ശതമാനവും മതരഹിത വിവാഹങ്ങളാണ്.

2007 ല്‍ ഇത് 23 ശതമാനമായിരുന്നു. 2000 മുതല്‍ 2007 വരെയുള്ള കാലയളവില്‍ വിവാഹങ്ങളുടെ എണ്ണം വര്‍ദ്ധിച്ചെങ്കിലും, 2007 ന് ശേഷം വിവാഹങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2013 ല്‍ ആകെ രജിസ്റ്റര്‍ ചെയ്ത വിവാഹങ്ങളുടെ എണ്ണം 20,670 ആണ് 2007 വരെയുള്ള കണക്കുകളുമായി താരതമ്യം ചെയ്താല്‍ കഴിഞ്ഞ വര്‍ഷം ആകെ നടന്ന വിവാഹങ്ങളുടെ എണ്ണത്തില്‍ 9 ശതമാനം കുറവുണ്ടായി. 

2007 ല്‍ രജിസ്റ്റര്‍ ചെയ്ത വിവാഹങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ആകെ നടന്ന വിവാഹങ്ങളില്‍ 2,120 എണ്ണത്തിന്റെ കുറവാണുണ്ടായത് 

Scroll To Top