Thursday December 08, 2016
Latest Updates

കാലാവസ്ഥ വീണ്ടും പ്രതികൂലമാകുന്നു;യെല്ലോ കാറ്റഗറി മുന്നറിയിപ്പ്

കാലാവസ്ഥ വീണ്ടും പ്രതികൂലമാകുന്നു;യെല്ലോ കാറ്റഗറി മുന്നറിയിപ്പ്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ കാലാവസ്ഥ കൂടുതല്‍ പ്രതികൂലമാകുന്നു. വരും ദിവസങ്ങളില്‍വേലിയേറ്റവും മഞ്ഞു വീഴ്ചയുംഉണ്ടായേക്കും. കനത്ത മഴയ്ക്കും കാലാവസ്ഥ കേന്ദ്രം സാധ്യത കല്‍പ്പിക്കുന്നു.യെല്ലോ കാറ്റഗറി മുന്നറിയിപ്പാണ് മെറ്റ് എറാന്‍ പുറപ്പെടുവിച്ചിരിക്കുന്നത്.ഡോണഗലിലാണ് വേലിയേറ്റത്തിനുള്ള സാധ്യത പ്രവചിച്ചിരിക്കുന്നത്.അറ്റ്‌ലാന്റിക് മേഖലയില്‍ നിന്ന് കനത്ത കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നു.

ഇതേതുടര്‍ന്ന് ഐറിഷ് ഫെറി സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. വിമാന സര്‍വീസുകളുംതടസപ്പെടും. രാജ്യത്തിന്റെ വടക്കന്‍ മേഖലയില്‍ മഴ ശക്തമാകും. അതേസമയം തെക്കന്‍ മേഖലയില്‍ വരണ്ടതും തെളിഞ്ഞതുമായ കാലാവസ്ഥ അനുഭവപ്പെടും. മഴയും കാറ്റും പ്രതീക്ഷിക്കാമെങ്കിലും ഇന്ന് പകല്‍ താപനില 14 ഡിഗ്രിയായിരിക്കുമെന്നും കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നു. ശനിയാഴ്ചയോടെ വീണ്ടും കാലാവസ്ഥ മാറുംരാജ്യത്തിന്റെ പടിഞ്ഞാറ്, വടക്കന്‍ മേഖലകളില്‍ തണുപ്പ് രൂക്ഷമാകും. ചില മേഖലകളില്‍ താപനില മൈനസ് 3 ഡിഗ്രി വരെ താഴുമെന്നും കാലാവസ്ഥ വിദഗ്ദര്‍
മുന്നറിയിപ്പ് നല്‍കുന്നു.

ഞായറാഴ്ച വൈകിട്ടോടെ വീണ്ടും മഴയും കാറ്റും രൂക്ഷമാകും. തിങ്കളാഴ്ച വൈകിട്ടും കാറ്റും മഴയുംതുടരും. ഇത് ചൊവ്വാഴ്ച പുലര്‍ച്ചെ വരെ തുടരുമെന്നാണ് പ്രവചനം. ബുധനാഴ്ചയും ശക്തമായ കാറ്റും മഴയും ലഭിക്കാനിടയുണ്ട്. അന്നേ ദിവസം ശക്തമായ വേലിയേറ്റത്തിനും സാധ്യതയുണ്ട്. ശക്തമായ കാറ്റ് വീശുമെങ്കിലും അപായ സൂചനയില്ല. മഴയും കാറ്റും വേലിയേറ്റവും കൂടിയുള്ള സമ്മിശ്ര കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥ കേന്ദ്രം വക്താവ് പറഞ്ഞു.

Scroll To Top