Monday January 22, 2018
Latest Updates

മെറ്റ് എറാന്‍ പ്രവചനം പാളി,മഴ മാറി വീണ്ടും മാനം തെളിഞ്ഞു

മെറ്റ് എറാന്‍ പ്രവചനം പാളി,മഴ മാറി വീണ്ടും മാനം തെളിഞ്ഞു

ഡബ്ലിന്‍ :മെറ്റ് ഏറാന്‍ പ്രവചനം വീണ്ടും പാളി.ഈയാഴ്ച മഴയും തണുപ്പും പ്രവചിച്ച സ്ഥാനത്ത് സൂപ്പര്‍ വെയിലും ചൂടും.ഏതാനം ദിവസത്തെ മഴ മാറി വീണ്ടും മാനം തെളിഞ്ഞു.

തെളിഞ്ഞ വെയില്‍ ലഭിക്കുന്ന ഈ ദിവസങ്ങളില്‍ അന്തരീക്ഷ താപനില 23 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ദ്ധിക്കുമെന്ന് മെറ്റ് എറാന്‍ അറിയിച്ചു. ഡബ്ലിനിലും അടുത്ത കൗണ്ടികളിലും നല്ല വെയില്‍ ലഭിക്കും.

തണുപ്പ് ഏറെ ഉണ്ടാകില്ലെങ്കിലും രാജ്യത്ത് ചെറിയ കാറ്റിന് സാധ്യതയുണ്ട്. പടിഞ്ഞാറന്‍, വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ താപനില 18 ഡിഗ്രിയിലധികം ഉയരാന്‍ സാധ്യതയില്ല.

Scroll To Top