Saturday January 20, 2018
Latest Updates

അയര്‍ലണ്ടില്‍ വസന്തം വന്നെന്ന് മെറ്റ് എറാന്‍,മൂടി കെട്ടിയ ആകാശവുമായി രാജ്യം

അയര്‍ലണ്ടില്‍ വസന്തം വന്നെന്ന് മെറ്റ് എറാന്‍,മൂടി കെട്ടിയ ആകാശവുമായി രാജ്യം

ഡബ്ലിന്‍:വസന്തത്തിന്റെ സംഗീതവുമായി അയര്‍ലണ്ടിന്റെ ചില മേഖലകളില്‍ താപനിലയില്‍ 25 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ച്ചയെന്ന് മെറ്റ് എറാന്റെ വെളിപ്പെടുത്തല്‍.. പക്ഷേ ഡബ്ലിന്‍ അടക്കമുള്ള മിക്ക പ്രദേശങ്ങളിലും 15 ഡിഗ്രി സെല്‍ഷ്യസ് ചൂടോടെ മൂടിക്കെട്ടിയ ആകാശവുമായി ഇന്നലെയും നിന്നു.കൌണ്ടി മേയോ അടക്കമുള്ള വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ 10 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്.

സ്ലൈഗോ, മെയോ, ഗോല്‍വേ, ഡോണഗല്‍ എന്നിവിങ്ങളില്‍ ഇന്നലെ ഈ വര്‍ഷത്തെ ഏറ്റവും കൂടിയ ചാപനില രേഖപ്പെടുത്തി. ഇവിടങ്ങളില്‍ പലരും ബീച്ചിലെത്തി സമയം ചെലവഴിക്കുകയും ചെയ്തു.

ഡബ്ലിനില്‍ ഇന്നും മൂടിക്കെട്ടിയ കാലാവസ്ഥയും തണുപ്പും പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. രാജ്യത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ചൂട് ലഭിക്കും. ഈ ആഴ്ച മുഴുവനും ഇതേ കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം.

വസന്തം വന്നിട്ടില്ല എന്ന് മെറ്റ് എറാന് തിരുത്തേണ്ടി വരും.വസന്തം വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം

Scroll To Top