Tuesday December 06, 2016
Latest Updates

താപനില വീണ്ടും താഴുന്നു, രാജ്യം കൊടും തണുപ്പിലേക്ക് നീങ്ങുമെന്ന് മെറ്റ് എറാന്‍

താപനില വീണ്ടും താഴുന്നു, രാജ്യം കൊടും തണുപ്പിലേക്ക് നീങ്ങുമെന്ന് മെറ്റ് എറാന്‍

ഡബ്ലിന്‍:അയര്‍ലണ്ടിലെ താപനില വീണ്ടും താഴ്ന്നതോടെ രാജ്യം കൊടുംതണുപ്പിലേയ്ക്ക് നീങ്ങുന്നു. ഇതിനെത്തുടര്‍ന്ന് കോണാക്ട്, അള്‍സ്റ്റര്‍ എന്നിവിടങ്ങളില്‍ വ്യാഴാഴ്ച രാവിലെ 10 മണി വരെ യെല്ലോ വെതര്‍ വാണിങ് നല്‍കി.

ഗോള്‍വേ, ലെയ്ട്രിം, മേയോ, റോസ്‌കോമണ്‍, സ്ലൈഗോ, കാവന്‍, മൊണാഗന്‍, ഡോണഗല്‍ എന്നീ കൗണ്ടികളെയാണ് തണുപ്പ് ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്ന് മെറ്റ് ഏറാന്‍ അറിയിപ്പില്‍ പറയുന്നു.ഇവിടങ്ങളില്‍ മൈനസ് 4 ഡിഗ്രി വരെ താപനില താഴും. മറ്റിടങ്ങളില്‍ -1 മുതല്‍ -3 ഡിഗ്രി വരെയാകും താപനില. പകല്‍ പൊതുവെ 6 ഡിഗ്രി സെല്‍ഷ്യസ് വരെ മാത്രമേ താപനില ഉയരൂ.
പ്രധാന നഗരമേഖലകളിലെല്ലാം കഴിഞ്ഞ ദിവസം മുതല്‍ സാള്‍ട്ട് ട്രീറ്ററിംഗ് നടത്തിയിരുന്നു.kilda

കൗണ്ടി കില്‍ഡയറില്‍  തണുപ്പിനെ തുടര്‍ന്ന് ചൂടാക്കാനും വിന്‍ഡ് സ്‌ക്രീനിലെ ഐസ് നീക്കാനുമായി എഞ്ചിന്‍ സ്റ്റാര്‍ട്ടാക്കിയിട്ട ശേഷം ഉടമകള്‍ പുറത്തിറങ്ങിയ തക്കം നോക്കി ആറോളം കാറുകള്‍ കള്ളന്മാര്‍ തട്ടിക്കൊണ്ടുപോയതായി ഗാര്‍ഡ സ്ഥിരീകരിച്ചു.വഴിയരുകില്‍ പാര്‍ക്ക് ചെയ്തിരുന്നവയായിരുന്നു കാറുകള്‍.വാഹനമുടമകള്‍ ഇത്തരം അവസ്ഥ ഉണ്ടാകാതെ മുന്‍കരുതലെടുക്കണമെന്ന് ഗാര്‍ഡ അറിയിപ്പില്‍ നിര്‍ദേശിക്കുന്നുണ്ട്.

 

Scroll To Top