Sunday June 24, 2018
Latest Updates

രാജ്യത്ത് മഞ്ഞു വീഴ്ചയോടൊപ്പം കാറ്റും മഴയും,ഓറഞ്ച് വാണിംഗ്

രാജ്യത്ത് മഞ്ഞു വീഴ്ചയോടൊപ്പം കാറ്റും മഴയും,ഓറഞ്ച് വാണിംഗ്

ഡബ്ലിന്‍:രാജ്യത്തുടനീളം മഞ്ഞുവീഴ്ചയ്ക്കുള്ള സാധ്യത മുന്നില്‍ക്കണ്ട് മെറ്റ് എറാന്‍ ഓറഞ്ച് വെതര്‍ വാണിങ് നല്‍കിയിരിക്കുന്നു.ഗൗരവകരമായ സാഹചര്യങ്ങളിലാണ് ഓറഞ്ച് വെതര്‍ വാണിങ് നല്‍കുക.ചിലയിടങ്ങളില്‍ ശക്തമായ സ്‌നോഫാളിന് സാധ്യതയുണ്ടെന്നും മെറ്റ് എറാന്‍ വ്യക്തമാക്കി.

മഞ്ഞുവീഴ്ച കൂടാതെ വടക്ക്പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ചാറ്റല്‍ മഴയ്ക്ക് സാധ്യതയുണ്ട്. അന്തരീക്ഷ താപനില മൈനസ് 3 ഡിഗ്രി സെല്‍ഷ്യസ് വരെ താഴും. തെക്കുകിഴക്കന്‍ കൗണ്ടികളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് മെറ്റ് എറാന്‍ അറിയിച്ചു. മറ്റിടങ്ങളില്‍ തെളിഞ്ഞ കാലാവസ്ഥയായിരിക്കും. താപനില 4 മുതല്‍ 7 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും

Scroll To Top