Monday January 23, 2017
Latest Updates

ദേ,വരുന്നു അയര്‍ലണ്ടിലേക്ക് വീണ്ടും മഴയും തണുപ്പും …

ദേ,വരുന്നു അയര്‍ലണ്ടിലേക്ക് വീണ്ടും മഴയും തണുപ്പും …

ഡബ്ലിന്‍:ഇനി തണുപ്പുകാലം.അയര്‍ലണ്ടില്‍ വീണ്ടും പെയ്തു തുടങ്ങിയ മഴയ്ക്കൊപ്പം തണുപ്പും വരവായെന്ന് മെറ്റ് ഏറാന്‍.കോര്‍ക്ക്, ഗാല്‍വേ, കെറി, മേയോ എന്നീ കൗണ്ടികളില്‍ മഴയെത്തുടര്‍ന്ന് ഇന്നലെ യെല്ലോ വെതര്‍ വാണിങ് നല്‍കിയിരുന്നു.ഇവിടങ്ങളില്‍ ഇന്നും 25 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യതയില്ലെന്ന് മെറ്റ് എറാന്‍ അറിയിച്ചു.

ഇന്ന് രാജ്യത്തിന്റെ പടിഞ്ഞാറന്‍, വടക്കന്‍ പ്രദേശങ്ങളില്‍ തെളിഞ്ഞ കാലാവസ്ഥയായിരിക്കും. ചെറിയ ചാറ്റല്‍ മഴയും ലഭിക്കും. ആഴ്ചയിലെ മറ്റ് ദിവസങ്ങളില്‍ കാലാവസ്ഥ മാറിമറിഞ്ഞുകൊണ്ടിരിക്കുമെന്നും മെറ്റ് എറാന്‍ വ്യക്തമാക്കി.

Scroll To Top