Thursday December 08, 2016
Latest Updates

ഒളിഞ്ഞും തെളിഞ്ഞും സൂര്യന്‍,പ്രവചനാതീതമായി അയര്‍ലണ്ടിലെ കാലാവസ്ഥ 

ഒളിഞ്ഞും തെളിഞ്ഞും സൂര്യന്‍,പ്രവചനാതീതമായി അയര്‍ലണ്ടിലെ കാലാവസ്ഥ 

മാര്‍ച്ച് മാസമായതോടെ അയര്‍ലണ്ടിലെ കാലാവസ്ഥ പ്രവചനാതീതമായി. രണ്ട് ദിവസം രാജ്യത്ത് തെളിഞ്ഞതും ശാന്തവുമായ കാലാവസ്ഥയായിരുന്നെങ്കിലും ഇനിയുള്ള ദിവസങ്ങളില്‍ കാറ്റിനും മഴയ്ക്കും സാധ്യത കാണുന്നുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. 

ഇന്ന് പുലര്‍ച്ചെ ആറ് മണി മുതല്‍ രാത്രി വരെയുള്ള സമയത്തിനകം ശക്തമായ കാറ്റടിക്കുമെന്നാണ് മെറ്റ് എറാന്റെ മുന്നറിയിപ്പ്. ഡോണിഗല്‍, ഗോള്‍വെ, ലെയ്ട്രിം, മയോ, സ്ലിഗോ എന്നീ സ്ഥലങ്ങള്‍ക്കാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 65 മുതല് 80 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റടിക്കാനുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നില്‍ കാണുന്നത്. ഡബ്ലിന്‍, കില്‍ഡയര്‍, ലോങ്‌ഫോര്‍ഡ്, ലൗത്ത്, വെക്‌സ്‌ഫോര്‍ഡ്, വിക്ക്‌ലോ, ഒഫാലി, വെസ്റ്റ്മീത്ത്, മീത്ത്, കാവന്‍, മൊണാഗണ്‍, റോസ്‌കോമണ്‍, ക്ലയര്‍ , കോര്‍ക്ക്, കെറി, ലിമറിക്ക്, വാട്ടര്‍ഫോര്‍ഡ് എന്നീ പ്രദേശങ്ങള്‍ക്ക് യെലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. 

അതേസമയം ഇന്ന് രാവിലെ മുതല്‍ ഡബ്ലിനില്‍ മേഘാവൃതമായ കാലാവസ്ഥയാണ്. ഇടയ്ക്കിടയ്ക്ക് മഴ പെയ്യുന്നുണ്ട്. നാളത്തെ കാറ്റിനും കോളിനും ശേഷം ചൊവ്വാഴ്ച്ച തെളിഞ്ഞ അന്തരീക്ഷമായിരിക്കും. ബുധനാഴ്ച്ച ശക്തമായ മഴ പെയ്യാനും മഞ്ഞ് വീഴ്ച്ചയ്ക്കും സാധ്യതയുണ്ട്. വെള്ളിയും ശനിയും ചെറിയ തണുത്ത കാറ്റോട് കൂടിയ തെളിഞ്ഞ അന്തരീക്ഷമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.

Scroll To Top