Wednesday December 07, 2016
Latest Updates

താപനില 20 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് മെറ്റ് എറാന്‍ 

താപനില 20 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് മെറ്റ് എറാന്‍ 

ഡബ്ലിന്‍ :സന്തോഷിക്കാം ,ഇനി അയര്‍ലണ്ടിനെ തണുപ്പിന്റെ രാജ്യം എന്ന് ആരും വിളിയ്‌ക്കേണ്ട,താപനില ഇന്ന് മുതല്‍ കഴിഞ്ഞ ദിവസങ്ങളെക്കാള്‍ വര്‍ദ്ധിക്കുമെന്ന് മെറ്റ് ഏറാന്‍, ഇന്ന് മുതല്‍ മികച്ച കാലാവസ്ഥ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മാത്രമല്ല ,ഇനി സമ്മര്‍ വരെ അന്തരീക്ഷം പൊതുവെ പ്രസന്നമായിരിക്കും എന്ന് കൂടി സൂചനകള്‍ ഉണ്ട്.
പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ 10 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 14 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് പ്രതീക്ഷിക്കാം. ശീതക്കാറ്റു മൂലം കിഴക്കന്‍ ഭാഗങ്ങളില്‍ തണുപ്പ്തുടരാനാണ് സാധ്യത. രാത്രികളില്‍ ഈ ഭാഗങ്ങളില്‍ മഞ്ഞുവീഴ്ച്ചയുണ്ടാകാനും സാധ്യതയുണ്ട്. സ്ഥിതിഗതികള്‍ അടുത്താഴ്ച്ച വരെ നേരിയ മാറ്റത്തോടെ തുടരും.
നാളെ വടക്കന്‍ ഭാഗങ്ങളില്‍ താപനില 16 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും.തിങ്കളാഴ്ച്ചയും സമാനമായ കാലാവസ്ഥ തുടരുമെങ്കിലും ചില ഭാഗങ്ങളില്‍ ചെറിയ മഴ ലഭിച്ചേക്കുമെന്ന് നിരീക്ഷണ കേന്ദ്രം പറയുന്നു. ശരാശരി 13 ഡിഗ്രി സെല്‍ഷ്യസാണ് ചൂട് പ്രതീക്ഷിക്കുന്നതെങ്കിലും മേയോ,സ്ലൈഗോ,ഗോള്‍വേ, ക്ലയര്‍ തുടങ്ങിയ ഭാഗങ്ങളില്‍ ഇത് 17 ഡിഗ്രിയായി ഉയരും. രാത്രി താപനില മൂന്നു മുതല്‍ ആറു ഡിഗ്രി വരെ സെല്‍ഷ്‌സായി താഴ്‌ന്നേക്കാം.
ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ താപനില കൂടുതല്‍ ഉയര്‍ന്ന് 20 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയേക്കാം.എന്നാല്‍ വെള്ളിയോടെ സ്ഥിതിഗതികളില്‍ മാറ്റം വരും.തുടര്‍ന്ന് മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം സൂചിപ്പിക്കുന്നു.

Scroll To Top