Friday December 09, 2016
Latest Updates

ഡോണഗലിലെ പോസ്റ്റ്മാന്റെ കാലാവസ്ഥ പ്രവചനം:ഇത്തവണ ‘വസന്തം’ വൈകും !

ഡോണഗലിലെ പോസ്റ്റ്മാന്റെ കാലാവസ്ഥ പ്രവചനം:ഇത്തവണ ‘വസന്തം’ വൈകും !

ലെറ്റര്‍കെന്നി :അയര്‍ലണ്ടില്‍ പ്രശസ്തനായ ഡോണഗലിലെ പോസ്റ്റ്മാന്റെ കാലാവസ്ഥ പ്രവചനം ശ്രദ്ധേയമാകുന്നു.മൈക്കല്‍ ഗല്ലഗര്‍ എന്ന പോസ്റ്റ്മാനാണ് പതിവായി വളരെ കൃത്യമായി കാലാവസ്ഥ പ്രവചനം നടത്തുന്നത്.തന്റെ നിഗമനം അനുസരിച്ച് നിലവിലെ തണുപ്പും മഞ്ഞുവീഴ്ചയും ഫെബ്രുവരി അവസാനം വരെ തുടരുമെന്ന് ഗല്ലഗര്‍ പ്രവചിക്കുന്നു.ഗേലിക് കലണ്ടര്‍ അനുസരിച്ച് ഫെബ്രുവരിയില്‍ തുടങ്ങേണ്ട സ്പ്രിംഗ് ഇത്തവണ ആദ്യപകുതിയില്‍ ഉണ്ടാവില്ലെന്നാണ് ഗല്ലഗര്‍ പറയുന്നത്.ഈ വര്‍ഷം കനത്ത മഞ്ഞുവീഴ്ച്ചയുണ്ടാകും എന്ന് ഗല്ലഗര്‍ മുമ്പ് പ്രവചിച്ചിരുന്നു 

എന്നാല്‍ വൈറ്റ് ക്രിസ്തുമസ് എന്ന പ്രവചനം പാളുകയും ചെയ്തു. ബ്ലൂസ്റ്റാക്ക്‌മൌണ്ടനിലെ ചെടികളുടെയും മൃഗങ്ങളുടെയും ഭാവമാറ്റം വിലയിരുത്തിയാണ് ഗല്ലഗര്‍ കാലാവസ്ഥ പ്രവചിക്കുന്നത്.ഈ വര്‍ഷം വളരെ കട്ടിയുള്ള കൂടാണ് മഞ്ഞുകാലത്തിന് തൊട്ടു മുന്‍പ് പക്ഷികള്‍ ഉണ്ടാക്കിയതത്രെ. നിലവിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചതില്‍ നിന്നാണ് ഈ കാലാവസ്ഥ ആറ് ആഴ്ച കൂടി നീണ്ടു നില്‍ക്കുമെന്ന് ഗല്ലഗര്‍ പ്രവചിക്കുന്നത്.ജന്തുക്കളുടെയും സസ്യജാലങ്ങളുടെയും നിരീക്ഷണത്തില്‍ നിന്ന് അതാണ് വ്യക്തമാകുന്നത്.

പഴയ തലമുറ പ്രകൃതിയിലെ ജീവജാലങ്ങളെ നിരീക്ഷിച്ചാണ് കാലാവസ്ഥ പ്രവചനം നടത്തിയിരുന്നതെന്നും ഗല്ലഗര്‍ പറഞ്ഞു. മനുവീഴ്ച അടുത്ത ബുധനാഴ്ച വരെ തുടരുമെന്നാണ് മെറ്റ് എറാന്‍ പ്രവചിക്കുന്നത്. കാലാവസ്ഥ കേന്ദ്രത്തിന് അതിനപ്പുറം പ്രവചിക്കാനാകില്ലെന്നും ഗല്ലഗര്‍ വ്യക്തമാക്കി. മെറ്റ് എറാന്റെ പ്രവചനം തെറ്റുമെന്നും ഗല്ലഗര്‍ പറഞ്ഞു.

Scroll To Top