Sunday September 24, 2017
Latest Updates

കാലാവസ്ഥ വീണ്ടും മോശമാകുന്നു,110 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റുണ്ടാകുമെന്ന് മെറ്റ് എറാന്‍

കാലാവസ്ഥ വീണ്ടും മോശമാകുന്നു,110 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റുണ്ടാകുമെന്ന് മെറ്റ് എറാന്‍

ഡബ്ലിന്‍:അയര്‍ലണ്ടിലെ കാലാവസ്ഥ വീണ്ടും മോശമാകുന്നു. റോഡുകളില്‍ ഐസ് ഉറഞ്ഞുകിടക്കാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. കിഴക്കന്‍ അയര്‍ലണ്ടില്‍ കനത്ത കാറ്റു വീശാനുള്ള സാധ്യത മുന്നില്‍ക്കണ്ട് യെല്ലോ വിന്‍ഡ് വാണിങ് നല്‍കിയിട്ടുമുണ്ട്. ഡബ്ലിന്‍, ലൂത്ത്, വെക്സ്ഫോര്‍ഡ്, വിക്ക്ലോ, മീത്ത് എന്നിവിടങ്ങളില്‍ 90 മുതല്‍ 110 കിമീ വരെ വേഗത്തിലാകും കാറ്റ് വീശുക. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിവരെ വാണിങ് ഉണ്ട്.

രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളില്‍ പൊതുവെ നല്ല കാലാവസ്ഥ അനുഭവപ്പെടും. പടിഞ്ഞാറന്‍, വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.

4 മുതല്‍ 7 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും താപനില. രാത്രി ഇത് 1 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും.കഴിഞ്ഞ ദിവസം പെയ്ത മഴ തണുപ്പിന്റെ ശക്തി കുറച്ചിട്ടുണ്ട്.

Scroll To Top