Thursday December 08, 2016
Latest Updates

അയര്‍ലണ്ടില്‍ കൊടും ശൈത്യം വരുമെന്ന് പ്രവചനക്കാര്‍,ഈ ബെവിക്ക് അരയന്നം നേരത്തേ വന്നതെന്തിനാണ് ?

അയര്‍ലണ്ടില്‍ കൊടും ശൈത്യം വരുമെന്ന് പ്രവചനക്കാര്‍,ഈ ബെവിക്ക് അരയന്നം നേരത്തേ വന്നതെന്തിനാണ് ?

ഡബ്ലിന്‍:അരനൂറ്റാണ്ടിലെ ഏറ്റവും വലിയ ശൈത്യം ഇത്തവണ രാജ്യത്തിന്റെ അസ്ഥികള്‍ നുറുക്കും എന്ന ഭീതി അയര്‍ലണ്ടിനെ മൂടുന്നു.റഷ്യയില്‍ നിന്ന്  പറന്നെത്തിയ ഒരു ബെവിക്ക് അരയന്നമാണ് ഈ ഭീതിയുടെ സന്ദേശം കൊണ്ട് വന്നത്.ഈ അരയന്നത്തിനു തൊട്ടു പിന്നാലെയാണത്രേ കൊടും മഞ്ഞു കാലം വന്നിട്ടുള്ളത്! 1963 നു ശേഷം ആദ്യമാണ്  ഇത്ര നേരത്തെ അരയന്നങ്ങള്‍ വില്‍ഡ് ഫോളിലും വെറ്റലാന്റ് ട്രസ്റ്റിലും എത്തുന്നത്. 

വരുന്ന ആഴ്ചകളില്‍ അയര്‍ലണ്ടില്‍ താപ നില താഴേക്ക് പോകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗ്രാമപ്രദേശങ്ങളിലും മലമ്പ്രദേശങ്ങളിലും മഞ്ഞും ഹിമപാതവും ഉണ്ടാകാനിടയുണ്ട്. അടുത്ത ഏതാനും ദിവസങ്ങളില്‍ മിക്കവാറും എല്ലാ കൗണ്ടികളിലും വ്യാപകമായ ‘ഗ്രൗണ്ട ഫ്രോസ്റ്റ്’ ഉണ്ടാവുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് വന്നു കഴിഞ്ഞു. വടക്കന്‍ പ്രദേശങ്ങളില്‍ ഈ മാസം അവസാനത്തോടെ മഞ്ഞുകാലം എത്തും. കൗണ്ടികളുടെ ചില ഭാഗങ്ങളില്‍ താപ നില മൂന്ന് ഡിഗ്രിയിലേക്ക് താഴന്നത് മഞ്ഞ് കാലം എത്തിക്കഴിഞ്ഞു എന്ന സൂചന നല്‍കുന്നു. ഇതുവരെ ഇല്ലാത്ത കൊടുംതണുപ്പാവും വരിക.

എന്തായാലും അടുത്ത പത്ത് ദിവസം മുഴുവന്‍ വരണ്ട പ്രസന്നമായ കാലാവസ്ഥയാണെന്നും മഴ ഉണ്ടാവില്ലെന്നുമാണ് മെറ്റ് എറാന്റെ പ്രവചനം. രാത്രിയില്‍ തണുപ്പ് കൂടും. പക്ഷേ പകല്‍ താപ നില 12 മുതല്‍ 14 വരെ നില്‍ക്കും. ഇന്ന് നല്ല സൂര്യപ്രകാശമുള്ള വരണ്ട ഒരു ദിവസമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്,പക്ഷെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളും രാവിലെ തന്നെ മേഘാവൃതമാണ്.വ്യാഴവും വെള്ളിയും പകല്‍ 12 14 ഡിഗ്രീ താപ ആയിരിക്കും രാത്രികളില്‍ കോ്ച്ചുന്ന തണുപ്പാവും ഉണ്ടാവുക.

Dublin-snow

Scroll To Top