Friday July 21, 2017
Latest Updates

തണുപ്പ് തുടരും, സമ്മര്‍ വൈകുമെന്ന് മെറ്റ് എറാന്‍

തണുപ്പ് തുടരും, സമ്മര്‍ വൈകുമെന്ന് മെറ്റ് എറാന്‍

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ വസന്തകാലത്തിന്റെ വരവ് വൈകുമെന്ന് പ്രവചനം. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കടുത്ത തണുപ്പും മഴയും ഇപ്പോഴും തുടരുകയാണ്.വടക്കന്‍ അയര്‍ലണ്ടില്‍ കനത്ത മഞ്ഞുവീഴ്ച്ചയും അനുഭവപ്പെടുന്നുണ്ട്. 

വസന്ത കാലം വന്നെത്തിയെന്ന് പ്രതീക്ഷിച്ചിരിക്കെ ഈയാഴ്ച്ച ശൈത്യകാലം വീണ്ടും ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. അന്തരീക്ഷ താപനില കുറയുകയും കനത്ത മഴയുമുണ്ടാകുമെന്നും മൈറ്റ് ഐറിയന്‍ വ്യക്തമാക്കി.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ട്. അന്തരീക്ഷ താപനില ആറ് മുതല്‍ പത്ത് ഡിഗ്രി സെല്‍ഷ്യസ് വരെയാകും. രാത്രിയോടെ ഇത് മൈനസ് നാല് ഡിഗ്രിയായി കുറയുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.

കനത്ത മൂടല്‍മഞ്ഞ് കാരണം അപകട സാധ്യത കൂടുതലായതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണം.വെള്ളിയാഴ്ച്ച വരെ കനത്ത മഴയും മഞ്ഞുവീഴ്ച്ചയും തുടരുമെന്നാണ് കാലാവസ്ഥാ നിരാക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

Scroll To Top