Thursday September 21, 2017
Latest Updates

അയര്‍ലണ്ടില്‍ തെളിഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യത; മഴയും ലഭിക്കും

അയര്‍ലണ്ടില്‍ തെളിഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യത; മഴയും ലഭിക്കും

ഡബ്ലിന്‍: അയര്‍ലണ്ടിലെ താപനില ആഴ്ചയുടെ അവസാനം 21 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് മെറ്റ് എറാന്‍. തെളിഞ്ഞതും ഉല്ലാസകരവുമായ കാലാവസ്ഥയായിരിക്കും മിക്കയിടത്തും ഉണ്ടാകുക. അതേസമയം കിഴക്കന്‍ പ്രദേശങ്ങളില്‍ മഴയ്ക്കും സാധ്യതയുണ്ട്. പടിഞ്ഞാറന്‍ കാറ്റും വീശും.

മഴ ആരംഭിക്കുന്നതോടെ താപനില 11-12 ഡിഗ്രി സെല്‍ഷ്യസിലേയ്ക്ക് താഴും. മഴയും വെയിലും കൂടിക്കലര്‍ന്ന കാലാവസ്ഥയായിരിക്കും വാരാന്ത്യത്തില്‍ ഉണ്ടാകുക.

ഞായറാഴ്ചയോടെ മൂടിക്കെട്ടിയ അന്തരീക്ഷം മാറി സൂര്യന്‍ തെളിയും. ചാറ്റല്‍ മഴയുണ്ടാകുമെങ്കിലും ഉച്ചവെയില്‍ ലഭിക്കും. പടിഞ്ഞാറന്‍ കാറ്റിനൊപ്പം 18 മുതല്‍ 21 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില വര്‍ദ്ധിക്കും. അടുത്ത ആഴ്ചയും പൊതുവെ തെളിഞ്ഞ ദിനങ്ങളായിരിക്കും അയര്‍ലണ്ടിനെ കാത്തിരിക്കുന്നത്.

Scroll To Top