Saturday December 03, 2016
Latest Updates

അയര്‍ലണ്ടില്‍ വേനല്‍ മായുന്നു,വാരാന്ത്യം മഴയെന്ന് മെറ്റ് എറാന്‍

അയര്‍ലണ്ടില്‍ വേനല്‍ മായുന്നു,വാരാന്ത്യം മഴയെന്ന് മെറ്റ് എറാന്‍

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ വീണ്ടും തണുപ്പുപടര്‍ത്തിക്കൊണ്ട് മഴക്കാലം വരുന്നു. വേനല്‍ ആഘോഷങ്ങളുടെ ചുറുചുറുക്കില്‍ നിന്നും വീണ്ടും തണുപ്പിന്റെയും മഴയുടെയും കാലത്തിലേക്ക് ഐറിഷുകാര്‍ മടങ്ങുന്നു.അയര്‍ലണ്ടില്‍ ഇനി തണുത്ത രാത്രികള്‍

അന്തരീക്ഷ താപനില 3 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയും എന്ന് മെറ്റ് എറാന്‍ അറിയിച്ചു.

വരുംദിവസങ്ങളില്‍ ചാറ്റല്‍ മഴയ്ക്കും സാധ്യതയുണ്ട്. വാരാന്ത്യത്തില്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് മെറ്റ് എറാന്‍ പറയുന്നു. കിഴക്കുപടിഞ്ഞാറന്‍ കാറ്റാണ് അയര്‍ലണ്ടില്‍ മഴ കൊണ്ടുവരുന്നത്.
ബീച്ചുകളിലും പാര്‍ക്കുകളിലും ആഘോഷിച്ചു തീര്‍ത്ത വേനല്‍ ഇന്നലെ കൊണ്ട് തീര്‍ന്നു കഴിഞ്ഞു എന്ന നിഗമനത്തിലാണ് കാലവസ്ഥ വകുപ്പ്. രാജ്യത്തെ ഇന്നലത്തെ താപനില 22 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഈ ആഴ്ച്ചയുടെ അവസാനത്തോടെ തന്നെ തണുപ്പ് കൂടുതലാകും എന്നാണ് വിലയിരുത്തുന്നത്.

അല്പം ചൂടുനിറഞ്ഞ കാലാവസ്ഥ വേഗത്തില്‍ തന്നെ മഴയ്ക്കും തണുപ്പിനും വഴിമാറിക്കൊടുക്കും എന്ന് കാലവസ്ഥ നിരീക്ഷകന്‍ ഇയോണ്‍ ഷെര്‍ലോക് പറഞ്ഞു. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ പെയ്തുതുടങ്ങിയ മഴ തെക്ക്കിഴക്കന്‍ മേഖലകളിലേക്ക് മാറുന്നതോടെ തണുപ്പിന്റെ ആരംഭമാകുമന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാരാന്ത്യത്തോടെ തന്നെ സമ്മറിന് പൂര്‍ണ്ണമായും വിടനല്‍കേണ്ടി വരും എന്ന അവസ്ഥയാണിപ്പോള്‍.എങ്കിലും ആശയ്ക്ക് വകയുണ്ട്.ഇത്തവണ ക്രിസ്തുമസ് ദിനത്തില്‍ രാജ്യത്തൊരിടത്തും മഞ്ഞ് ഉണ്ടാവില്ല എന്നൊരു പ്രവചനവും വന്നിട്ടുണ്ട് .ഒരു പക്ഷേ ഐറിഷ്‌കാര്‍ക്ക് അതിഷ്ട്ടപ്പെടാന്‍ ഇടയില്ല ..സ്നോ ഇല്ലാതെ എന്ത് ക്രിസ്തുമസ് കാലം എന്നാണവരുടെ ചിന്ത!

Scroll To Top