Thursday December 08, 2016
Latest Updates

മഞ്ഞുകാലം വരവായി,അരിച്ചിറങ്ങുന്ന തണുപ്പും

മഞ്ഞുകാലം വരവായി,അരിച്ചിറങ്ങുന്ന തണുപ്പും

യര്‍ലണ്ടിനെ തണുപ്പിലാഴ്ത്തിക്കൊണ്ട് മഞ്ഞുകാലം വരവായി.ഇതിന്റെ സൂചനയായി രാജ്യത്ത് തണുപ്പ് ഏറിത്തുടങ്ങി. 2 മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇപ്പോള്‍ പുലര്‍കാലങ്ങളില്‍ അനുഭവപ്പെടുന്ന താപനില.പകല്‍ ഇത് പരമാവധി 12 ഡിഗ്രി സെല്‍ഷ്യസ് വരെ മാത്രമേ ഉയരൂ.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി മിക്ക കൗണ്ടികളിലും തണുപ്പ് വര്‍ദ്ധിച്ചതായി മെറ്റ് ഏറാന്‍ രേഖപ്പെടുത്തി.

ഇനിയുള്ള ദിവസങ്ങളില്‍ വൈകുന്നേരവും രാത്രിയും ചെറിയ ചാറ്റല്‍മഴയ്ക്കും സാധ്യതയുണ്ട്. ചില രാത്രികളില്‍ താപനില 1 ഡിഗ്രി സെല്‍ഷ്യസ് വരെ താഴും. എങ്കിലും വരുന്ന ശനി, ഞായര്‍ ദിവസങ്ങള്‍ രാജ്യത്ത് പൊതുവെ പ്രസന്നമായ കാലാവസ്ഥയായിരിക്കും. അയര്‍ലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും തണുപ്പുള്ള മഞ്ഞുകാലങ്ങളിലൊന്നാണ് വരാന്‍ പോകുന്നതെന്ന് മെറ്റ് എറാന്‍ പറഞ്ഞിരുന്നു.

Scroll To Top