Thursday December 08, 2016
Latest Updates

അയര്‍ലണ്ടില്‍ ഇനി താപനില കുറയും

അയര്‍ലണ്ടില്‍ ഇനി താപനില കുറയും

ഡബ്ലിന്‍:അയര്‍ലണ്ടില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അന്തരീക്ഷ താപനില 23 ഡിഗ്രി സെല്‍ഷ്യസ് വരെ കുതിച്ചുയര്‍ന്നുവെങ്കിലും ഇനിയങ്ങോട്ടുള്ള ദിവസങ്ങളില്‍ ചൂട് കുറയാന്‍ പോകുകയാണെന്ന് മെറ്റ് എറാന്‍ അറിയിച്ചു.വടക്കന്‍ പ്രദേശങ്ങളില്‍ ഇന്ന് ചാറ്റല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും മെറ്റ് എറാന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്ത് മിക്കയിടത്തും ചെറിയ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. 16 ഡിഗ്രി മുതല്‍ 20 ഡിഗ്രി സെല്‍ഷ്യസ് വരെയാകും അന്തരീക്ഷ താപനില. വാരാന്ത്യത്തില്‍ ചൂട് ഉയരാനും സാധ്യതയുണ്ട്. രാജ്യത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ ശനിയാഴ്ച തണുത്ത കാലാവസ്ഥയായിരിക്കുമെങ്കിലും, ഞായറാഴ്ച നല്ല വെയില്‍ ലഭിക്കും. ചാറ്റല്‍ മഴയ്ക്കും സാധ്യതയുണ്ട്.

Scroll To Top