Tuesday January 23, 2018
Latest Updates

അടിമത്വം ജന്മാവകാശമാക്കിയ ഇന്ത്യന്‍ ജനത !! (സെബി സെബാസ്റ്റ്യന്‍ )

അടിമത്വം ജന്മാവകാശമാക്കിയ ഇന്ത്യന്‍ ജനത !! (സെബി സെബാസ്റ്റ്യന്‍ )

പോര്‍ച്ചുഗീസുകാരും,ഡച്ചുകാരും,ബ്രിട്ടീഷുകാരും ഉപേക്ഷിച്ചു പോയ അടിമ സംസ്‌കാരം ഇന്ത്യന്‍ ജനതയെ ഇപ്പോഴും വിട്ടുപിരിഞ്ഞിട്ടില്ല എന്ന് ഇന്ത്യയിലെ സംഭവവികാസങ്ങള്‍ നിരീക്ഷിച്ചാല്‍ മനസ്സിലാകും.ഇന്ത്യയില്‍ മനുഷ്യര്‍ രണ്ടു തട്ടായി വേര്‍തിരിഞ്ഞു നില്‍ക്കുന്നു.രണ്ടുതരം മാനുഷിക പരിഗണനകള്‍,രണ്ടു നീതികള്‍ ,രണ്ടുതരം അവകാശങ്ങള്‍ !! 

ബ്രിട്ടീഷ് ഭരണകാലത്ത് തൊലിവെളുത്ത സായിപ്പുമാര്‍ ഒരു സാധാരണ ഇന്ത്യന്‍ പൗരനെ സംബന്ധിച്ചിടത്തോളം തന്നെക്കാള്‍ വലിയ എന്തോ ഒന്ന് ആയിരുന്നു.സായിപ്പിന് മുന്നില്‍ താഴേണ്ടതും സായിപ്പിനെ അനുസരിക്കേണ്ടതും തന്റെ കടമയാണെന്ന് അവന്‍ ധരിച്ചുവശായി.ആ സാധാരണക്കാരന്റെ ജീനുകളാണ് ഇന്നും ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന ജനത പേറി നടക്കുന്നത്!!! ജന്മനാ അവനു ലഭിച്ച അടിമബോധം ഇന്നും അവന്റെ ഉപബോധമണ്ഡലത്തില്‍ കുടികൊള്ളുന്നു.തന്നെക്കാള്‍ തൊലി വെളുത്തവനും അധികാരമുള്ളവനും പണമുള്ളവനും പ്രശസ്തിയുളളവനും വേണ്ടി താഴ്ന്ന് കൊടുക്കണമെന്നും, തന്റെ മാനുഷിക അവകാശങ്ങളെ ബലി കഴിക്കണമെന്നും അവന്‍ ധരിക്കുന്നു.

 ഹേമമാലിനിയുടെ വാഹനം ഇടിച്ചു മരണപ്പെട്ട നാല് വയസുകാരി സോനം


ഹേമമാലിനിയുടെ വാഹനം ഇടിച്ചു മരണപ്പെട്ട നാല് വയസുകാരി സോനം


ബി ജെ പി M P യും സിനിമാതാരവുമായ ഹേമമാലിനി ഓടിച്ചിരുന്ന കാര്‍ ഇടിച്ചു ഒരു കുട്ടി മരിച്ചപ്പോള്‍ സഹായിക്കാന്‍ വന്നവരും മാധ്യമങ്ങളും ആരുടെ കൂടെ പോയി എന്ന് നാം കണ്ടതാണ്.മാധ്യമങ്ങളും,എന്തിനു കോടതി പോലും ഈ അടിമബോധത്താല്‍ ആണ് പല സന്ദര്‍ഭങ്ങളിലും പ്രവര്‍ക്കുന്നത്.പണത്തിന്റെയും അധികാരത്തിന്റെയും പ്രശസ്തിയുടെയും അസുന്തലനാവസ്ഥ ഏതൊരു സമൂഹത്തിലും സ്വാഭാവികമായ കാര്യമാണ്.പക്ഷെ അതിനര്‍ത്ഥം ജനങ്ങള്‍ തമ്മില്‍ നീതിയുടെ അസുന്തലനം ഉണ്ടാകണമെന്നല്ല; ഉണ്ടാവാന്‍ പാടില്ല .

ഇന്ത്യയിലെ ഏതെങ്കിലും കുഗ്രാമത്തില്‍ പണിയെടുക്കുന്ന ഒരു കര്‍ഷകന് കിട്ടുന്ന അതേ നീതിയ്‌ക്കേ ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരനായ അംബാനിക്കും അവകാശമുള്ളൂ എന്ന് മാധ്യമങ്ങളും അധികാരികളും കോടതിയും മനസ്സിലാക്കണം.പണത്തിനും അധികാരത്തിനും മുന്‍പില്‍ നട്ടെല്ല് വളച്ചു,തല കുമ്പിട്ടു തൊഴുകൈയോടെ നില്‍ക്കുന്ന മാധ്യമ പരിഷകള്‍ ഇന്നത്തെ ഇന്ത്യന്‍ സമൂഹ ത്തിന്റെ ഒരു നേര്‍കാഴ്ചയാണ്.ഇത് പിതൃശൂന്യമല്ല ,മറിച്ചു അവരുടെ പിതൃത്വം തന്നെയാണ് നമുക്ക് കാട്ടിത്തരുന്നത്!!ഇവര്‍ സമൂഹത്തെ തെറ്റായ രീതിയില്‍ മസ്തിഷ്ക പ്രക്ഷാളനം നടത്തി തെറ്റായ വ്യവസ്ഥിതിയിലേക്ക് നയിക്കാന്‍ ശ്രമിക്കുന്നു .
വിദേശരാജ്യങ്ങളില്‍ A T M നു മുന്‍പില്‍ ക്യൂ നില്‍ക്കുന്ന മന്ത്രിമാരെയും ട്രെയിനില്‍ യാത്ര ചെയുന്ന മന്ത്രിമാരെയും നാം കാണാറുണ്ട്.കാറിന്റെയും മറ്റും വാതിലുകള്‍ സ്വയം തുറന്നു അവര്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നു.എന്നാല്‍ ഇന്ത്യയിലെ ഒരു മന്ത്രി കാറില്‍ നിന്നു ഇറങ്ങണമെങ്കില്‍ ഒരാള്‍ വന്നു ഡോര്‍ തുറന്നു കൊടുക്കണം ആരും വന്നു തുറന്നിലെങ്കില്‍, ഇരു കൈകള്‍ക്കും സ്വാധീനമുള്ള ആ മന്ത്രി പുംഗവന്‍ കാറിനുള്ളില്‍ കിടന്നു ശ്വാസം മുട്ടി മരിച്ചു പോകും!!!! നികൃഷ്ടമായ ഈ അടിമ സംസ്‌കാരം എന്നാണ് ഇന്ത്യന്‍ ജനത പൊട്ടിച്ചു ദൂരെ എറിയുന്നത്?

‘അധികാരവര്‍ഗം’, ‘ഭരിക്കുന്നവര്‍’ തുടങ്ങിയ പദപ്രയോഗങ്ങള്‍ തന്നെ ജനത്തില്‍ കീഴളനെന്ന ചിന്ത ഉണര്‍ത്തുന്നു, താന്‍ അധികാരികളുടെ കീഴിലാണ് എന്ന ചിന്ത നമ്മുടെ വീട്ടിലെ സര്‍വകാര്യങ്ങളും നോക്കിനടത്താനായി നാം 5 വര്‍ഷത്തെ ഉടമ്പടിയില്‍ ഒരു വേലക്കാരനെ നിയമിച്ചു എന്നിരിക്കട്ടെ.ആ വേലക്കാരന്‍ തീന്‍ മേശക്കു മുന്‍പിലിരിക്കുന്ന നമ്മുടെ മുന്‍പില്‍ നമ്മുടെ പണം ഉപയോഗിച്ചു ഉണ്ടാക്കിയ ഭക്ഷണം കൊണ്ട് വക്കുന്നു.അപ്പോള്‍ നാം ഇങ്ങനെ ചിന്തിക്കുന്നു, ഈ വേലക്കാരനാണ് എനിക്കു അന്നം തരുന്നത്.ഇയാളെ ബഹുമാനിക്കണം,ഇയാള്‍ക്ക് കീഴിലാണ് എന്റെ സ്ഥാനം.ഇനി വേലക്കാരെന്റെ ചിന്ത നോക്കുക.പട്ടിക്കു മുന്‍പില്‍ ഭക്ഷണം കൊണ്ടുവക്കുന്ന മനോഭാവമാണയാള്‍ക്ക് !! ഇത് എന്റെ ഔദാര്യമാണെന്നും ഞാനാണ് ഈ വീട് ഭരിക്കുന്നത് എന്നും വേലക്കാരന്‍ കരുതുന്നു.ഒന്നിലധികം വേലക്കാരുണ്ടെന്നു സങ്കല്‍പ്പി ക്കുക.അവര്‍ എല്ലാവരുടെയും മൃഷ്ടാന്ന ഭോജനത്തിനു ശേഷം മിച്ചം വരുന്ന വല്ലതും ഉണ്ടെങ്കിലെ വീട്ടുകാര്‍ക്കു നല്‍കു,അവര്‍ ഇഷ്ട്ടമുള്ള വസ്ത്രങ്ങള്‍ ധരിച്ചതിന് ശേഷമേ വീട്ടുകാരുടെ നഗ്‌നത മറക്കാന്‍ എന്തെങ്കിലും നല്‍കു,അവര്‍ക്ക് സഞ്ചരിക്കാന്‍ പുതിയ മോഡല്‍ കാറുകള്‍ വാങ്ങിയതിനു ശേഷമേ വീട്ടുകാരുടെ ഗതാഗത മാര്‍ഗത്തെ പറ്റി ചിന്തിക്കു.അവര്‍ ശമ്പളം സ്വയം വര്‍ധിപ്പിക്കുന്നു.5 വര്‍ഷത്തെ ഉടമ്പടി ഉള്ളതിനാല്‍ വീട്ടുകാര്‍ നിസ്സഹായരാണ്,അടിമകളെ പോലെ കഴിയുന്നു..ഇതാണ് ഇന്നത്തെ വികലമായ ജനാധിപത്യത്തില്‍ സംഭവിക്കുന്നത്!!bak

ഈ സാഹചര്യത്തിലാണ് A A P അവതരിപ്പിച്ച ജനപ്രതിനിധികളെ തിരിച്ചു വിളിക്കാനുള്ള ആശയത്തിന് പ്രസക്തി വരുന്നത്.നമ്മെ വേണ്ടപോലെ നോക്കാത്ത വേലക്കാരെ വീടിനു വെളിയില്‍ കളയാനുള്ള അവകാശം ഉടമ്പടിയില്‍ ഉള്‍പെടുത്തണം.പക്ഷെ ഇന്നു സംഭ വിക്കുന്നതോ,5 വര്‍ഷം കഴിഞ്ഞു വീട് മുടിച്ചു ഇവര്‍ ഇറങ്ങിപോകുമ്പോള്‍,അടുത്ത ദിവസം തന്നെ പുതിയ തെമ്മാടികളെ തേടി നാം പത്രപരസ്യം കൊടുക്കുന്നു!! ( തെരഞ്ഞെടുപ്പു വിജ്ഞാപനം ). അങ്ങനെ അടിമത്വത്തില്‍ അഭിരമിച്ചു നാം കാലം കഴിക്കുന്നു…

തെരഞ്ഞെടുപ്പു കഴിഞ്ഞു ജയിക്കുന്ന നിമിഷം മുതല്‍ ഈ ജനപ്രതിനിധിളുടെയും,ജനത്തിന്റെയും മനോനിലയില്‍ പൊടുന്നനെ മാറ്റം സംഭവിക്കുന്നു.യജമാനന്റെയും വേലക്കാരെന്റെയും സ്ഥാനം പരസ്പരം മാറുന്നു.അത് കുറെ കൂടി ഉട്ടി ഉറപ്പിക്കാന്‍ മാധ്യമങ്ങളും.നവമാധ്യമങ്ങളാണ് ഈ കാലത്തിന്റെ തിരുത്തല്‍ ശക്തികള്‍..ഒരു കാലത്ത് സമൂഹം വിശ്വസം അര്‍പ്പിച്ചിരുന്ന പഴയകാല മാധ്യമങ്ങളെ ജനം ഇന്ന് അവജ്ഞയോടെ കാണാന്‍ തുടങ്ങിയിരിക്കുന്നു.സ്വയം കണ്ണടച്ചു ഇരുട്ട് പരത്താന്‍ ശ്രമിക്കുന്ന വിഡ്ഢികളാണ് ഇന്നത്തെ പത്ര മുത്തശ്ശിമാര്‍!!

എല്ലാ ഇന്ത്യക്കാരും തുല്യരാണ്.. ആരും ആരുടെയും അടിമകള്‍ അല്ല ..നമ്മുടെ പണത്തിനു തിന്നു കുടിച്ചു ചികിത്സിച്ചു നടക്കുന്ന ജന പ്രതിനിധികള്‍ക്ക് മുന്‍പില്‍ നാം സ്വയം അടിമ വേഷം കെട്ടിയാടരുത്.. ഒരു കാലത്ത് ഇന്ത്യന്‍ ജനതയില്‍ ആത്മാഭിമാനം  ഉണര്‍ത്തിയ സ്വാമി വിവേകനന്ദ ന്റെ വാക്കുകള്‍ സ്മരിക്കാം…. ഉത്തിഷ്ഠത !! ജാഗ്രത !!!
സെബി സെബാസ്റ്റ്യന്‍, സെല്‍ബ്രിഡ്ജ് 

സലാം.. ഋഷിരാജ് സിംഗ്!..പക്ഷേ നിങ്ങളുടെ ധൈര്യത്തെ ഞങ്ങളുടെ നേതാക്കള്‍ എങ്ങനെ അംഗീകരിക്കുമെന്ന് കാത്തിരിക്കുകയാണ് ഞങ്ങള്‍ ജനങ്ങള്‍

സലാം.. ഋഷിരാജ് സിംഗ്!..പക്ഷേ നിങ്ങളുടെ ധൈര്യത്തെ ഞങ്ങളുടെ നേതാക്കള്‍ എങ്ങനെ അംഗീകരിക്കുമെന്ന് കാത്തിരിക്കുകയാണ് ഞങ്ങള്‍ ജനങ്ങള്‍

Scroll To Top