Thursday August 17, 2017
Latest Updates

വേണ്ട വേണ്ട വംശീയത;ഞങ്ങളൊക്കെ ഐറിഷ് കാര്‍ തന്നെ…വിയറ്റ്നാമി യുവതി തുടക്കമിട്ട പുതിയ ക്യാംപെയിന് പിന്തുണയേറുന്നു

വേണ്ട വേണ്ട വംശീയത;ഞങ്ങളൊക്കെ ഐറിഷ് കാര്‍ തന്നെ…വിയറ്റ്നാമി യുവതി തുടക്കമിട്ട പുതിയ ക്യാംപെയിന് പിന്തുണയേറുന്നു

ഡബ്ലിന്‍ :ലീമെറിക്കില്‍ ട്രയിനില്‍ ഇന്ത്യക്കാര്‍ക്കു നേരിടേണ്ടി വന്ന വംശീയ അധിക്ഷേപത്തിനെതിരെ ഉയര്‍ന്നുവന്ന ചര്‍ച്ചകള്‍ വഴിമാറുന്നു.

വംശീയാധിക്ഷേപത്തിനെതിരെ ആരോഗ്യകരമായ ചര്‍ച്ചകളും പ്രചാരണങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമായി. റേസിസം ആപത്താണ്. അത് വേണ്ട എന്ന തരത്തിലുള്ള ക്യാംപെയിനുകളാണ് നടക്കുന്നത്.

ഐറീഷ് സമൂഹത്തില്‍ നിന്നുള്ളവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി രൂപപ്പെടുത്തിയ കൊളാഷ് ഫേസ്ബുക്കിലും ട്വിറ്ററിലും ഏറെ ചര്‍ച്ചയും വൈറലുമായി. വിയറ്റ്നാമില്‍ നിന്നും കെറി  സ്വദേശിനിയായ വനിത ദത്തെടുത്ത യുവതിയാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചത്.

ജനിച്ച് മൂന്നാംആഴ്ചയിലാണ് ഇവര്‍ അയര്‍ലണ്ടിലെത്തിയത്.ഏഷ്യന്‍ രൂപത്തിന്റെ പേരില്‍ അധിക്ഷേപത്തിന് താന്‍ ഇരയായതായി ഈ യുവതി ഓര്‍മ്മിക്കുന്നു.ആ അധിക്ഷേപം നാള്‍ക്കുനാള്‍ കൂടിവന്നത് തന്നെ അലോസരപ്പെടുത്തി. അവര്‍ പറയുന്നു.

‘എന്നെപ്പോലുള്ള ,ടിപ്പിക്കല്‍ ഐറീഷ് ലുക്കില്ലാത്ത ഒട്ടേറെപ്പര്‍ ഇവിടെയുണ്ടാകില്ലേ,അവരൊക്കെ ദത്തെടുക്കപ്പെട്ടവരാണോ,ആരാണ് അവരുടെ നിറത്തിനുത്തരവാദി. അതിനു ഉത്തരം തേടിയിറങ്ങി. ഒടുവില്‍ ഒരു കാര്യം ചെയ്തു.ഫെയ്സ്ബബുക്കിലും ട്വിറ്ററിലും കയറി ഐറീഷ് രൂപ സാദൃശ്യമുള്ള ആളുകളുടെ ഒരു കൊളാഷുണ്ടാക്കി വി ആര്‍ ഐറീഷ് എന്ന പേരില്‍ ഓണ്‍ലൈനിലിട്ടു.അയര്‍ലണ്ടിലെ ജനങ്ങള്‍ ദേശീയതയില്‍ ഉള്ള വൈവിധ്യങ്ങളെ അംഗീകരിക്കുന്നു എന്ന് പരസ്യമായി പ്രഖ്യാപിക്കുന്നതായിരുന്നു ഹാഷ് ടാഗ് കാമ്പയിന്‍.

അതിനു കിട്ടിയ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു അവര്‍ വെളിപ്പെടുത്തി.ഒട്ടേറെപ്പേര്‍ ഇതിനെ അനുകൂലിച്ചുണ്ടായി. എതിര്‍ശബ്ദങ്ങളും ഉണ്ടായി. ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്ന ഐറീഷുകാരുടെ ജീവിതം പുറത്തുകൊണ്ടുവരാന്‍ ഈ കൊളാഷിന് കഴിഞ്ഞു.

എന്തായാലും ലീമെറിക്കിലെ സംഭവം വഴി പുതിയ ഒരു ഐക്യ മുന്നേറ്റം സൃഷ്ടിക്കപ്പെട്ടതിന്റെ സംന്തോഷത്തിലാണ് ഒരു വിഭാഗം കുടിയേറ്റക്കാര്‍.

Scroll To Top