Friday December 09, 2016
Latest Updates

മെറിയോണ്‍ റോഡില്‍ കുരിശിന്റെ വഴിയും വിശുദ്ധ കുര്‍ബാനയും

മെറിയോണ്‍ റോഡില്‍ കുരിശിന്റെ വഴിയും വിശുദ്ധ കുര്‍ബാനയും

ഡബ്ലിന്‍ :ഡബ്ലിന്‍ മെറിയോണ്‍ റോഡിലുള്ള കാരിത്താസ് ചാപ്പലില്‍ അമ്പതു നോമ്പിലെ വെള്ളിയാഴ്ച്ചകളില്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള കുരിശിന്റെ വഴി ശുശ്രൂഷയ്ക്ക് ഇന്ന് തുടക്കമായി.

ഡബ്ലിന്‍ ആര്‍ ഡി എസ്സിന് സമീപത്തു നിന്നും ആരംഭിക്കുന്ന മെറിയോണ്‍ റോഡ് അവസാനിക്കുന്ന മെറിയോണ്‍ ഗേറ്റിലാണ് കാരിത്താസ് സെന്റ് മേരീസ് ചാപ്പല്‍ .

സെന്റ് വിന്‌സന്റ്‌സ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മാസ് സെന്റര്‍ ഇനി മുതല്‍ മെറിയോണ്‍ റോഡ് മാസ് സെന്റര്‍ എന്ന പേരിലാവും അറിയപ്പെടുകയെന്ന് ചാപ്ല്യന്‍ ഫാ.മനോജ് പൊന്‍കാട്ടില്‍ അറിയിച്ചു.ഔസേപ്പിതാവിന്റെ മാധ്യസ്ഥതയിലാണ് മാസ് സെന്റര്‍ സമര്‍പ്പിച്ചിരിക്കുന്നത്.

Scroll To Top