Tuesday December 06, 2016
Latest Updates

വാട്ടര്‍ ബില്‍ അടയ്ക്കാത്തവരുടെ ശമ്പളത്തില്‍ നിന്ന് പിടിയ്ക്കും,കുടിശിഖ പിരിക്കേണ്ട ചുമതല സോഷ്യല്‍ ജസ്റ്റീസ് വകുപ്പിന് 

വാട്ടര്‍ ബില്‍ അടയ്ക്കാത്തവരുടെ ശമ്പളത്തില്‍ നിന്ന് പിടിയ്ക്കും,കുടിശിഖ പിരിക്കേണ്ട ചുമതല സോഷ്യല്‍ ജസ്റ്റീസ് വകുപ്പിന് 

ഡബ്ലിന്‍ :വാട്ടര്‍ ബില്‍ നിരസിക്കുന്നവരുടെ ബില്‍തുക അവരുടെ ശമ്പളത്തില്‍ നിന്നോ സോഷ്യല്‍ വെല്‍ഫെയര്‍ പേയ്‌മെന്റുകളില്‍ നിന്നോ പിടിച്ചെടുക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു .ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസിനാണ് നിര്‍ദ്ദേശം മുന്നോട്ടു വച്ചത്. ബില്ലടക്കാന്‍ കഴിവില്ലാത്തവരെ സംരക്ഷിക്കുകയാണ് ലക്ഷ്യം.വാട്ടര്‍ ബില്‍ തുക പിടിച്ചതിനു ശേഷമേ ശമ്പളവെല്‍ഫയര്‍ പേയ്‌മെന്റുകള്‍ വിതരണം ചെയ്യുകയുള്ളൂ.ഇത് എന്ന് മുതല്‍ നടപ്പാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
വാട്ടര്‍ ബില്‍ അടക്കാത്തയാളുകളെ കോടതികളില്‍ നേരിടുമെന്ന മുന്‍ പ്രഖ്യാപനവും സര്‍ക്കാര്‍ ഒഴിവാക്കി.തുടര്‍ച്ചയായി ബില്‍ അടയ്ക്കാതവര്‍ക്കെതിരെ മാത്രമേ കോടതികളില്‍ എത്തിയ്ക്കാന്‍ പാടുള്ളൂവെന്നാണ് മന്ത്രിസഭാതീരുമാനം.ബില്‍ തുക മുടക്കുന്നവരുടെ വിവരങ്ങള്‍ സോഷ്യല്‍ ജസ്റ്റീസ് വകുപ്പിന് കൈമാറും.ഇവര്‍ക്കാവും കുടിശിഖ പിരിയ്‌ക്കേണ്ട ചുമതല.നിലവിലുള്ള വ്യവസ്ഥകളില്‍ ഇതും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആഴ്ചകളോളം നീണ്ട കൂടിയാലോചനകള്‍ക്കു ശേഷമാണ് നിയമ നടപടികളെ കുറിച്ചു് ഐറിഷ് വാട്ടര്‍ തീരുമാനമെടുത്തത്.
വാട്ടര്‍ ബില്‍ അടക്കാത്ത ആളുകളെ ബില്‍ നിരസിക്കുന്നവര്‍ എന്നും ബില്ലടക്കാന്‍ കഴിവില്ലാത്തവരെന്നും രണ്ടായി തിരിച്ച് ശിക്ഷകള്‍ പരിഗണിക്കാനാണ് തീരുമാനം. ബില്ലടക്കാന്‍ കഴിവില്ലാത്തവരെ പ്രശ്‌നാധിഷ്ഠിത പരിഹാരത്തിനായി പരിഗണിക്കും. ഓരോരുത്തരുടെയും പരാതി പ്രത്യേകമായി പഠിച്ച് ഉചിതമായ തീരുമാനമെടുക്കാനാണ് ധാരണ.

Scroll To Top