Thursday December 08, 2016
Latest Updates

ജലനിരക്കിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡബ്ലിന്‍ നഗരം മനുഷ്യക്കടലായി ,സര്‍ക്കാരിന് താക്കീത് 

ജലനിരക്കിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡബ്ലിന്‍ നഗരം മനുഷ്യക്കടലായി ,സര്‍ക്കാരിന് താക്കീത് 

ഡബ്ലിന്‍: ജലനിരക്കിനെതിരെയുള്ള പ്രതിഷേധത്തില്‍ തലസ്ഥാന നഗരി നിശ്ചലമായി.മെറിയോണ്‍ സ്‌ക്വയറില്‍ നടന്ന പ്രതിഷേധത്തില്‍ പതിനായിരക്കണക്കിന് പേര്‍ പങ്കെടുത്തു. രാജ്യത്തിന്റെ എല്ലാ മേഖലയില്‍ നിന്നുമുള്ളവര്‍ നഗരത്തില്‍ഒത്തുകൂടിയപ്പോള്‍ ഡബ്ലിനിലേക്കുള്ള എല്ലാ വഴികളും നിശ്ചലമായി. 100,000 പേര്‍ സമരത്തില്‍ പങ്കെടുത്തതായാണ് സംഘാടകര്‍ നല്‍കുന്ന ഏകദേശ കണക്ക്. യഥാര്‍ത്ഥ സംഖ്യഇതിലും കൂടിയേക്കാം.

ജലനിരക്ക് അടയ്ക്കില്ല എന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധക്കാര്‍ പ്രകടനം നടത്തിയത്. നഗരം സ്തംഭിച്ചതോടെ ബസ് സര്‍വീസുകളും ലുവാസ് സര്‍വീസുകളും നിര്‍ത്തി വയ്‌ക്കേണ്ടി വന്നു. വിവിധ ട്രേഡ് യൂണിയനുകളും ഇടത് പാര്‍ട്ടികളും സംയുക്തമായി അണിനിരന്ന റൈറ്റ് ടു വാട്ടറിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനം. പ്രകടനം സമാധാനപരമായിരുന്നു. ഇതിനിടെ പ്രശ്‌നം സൃഷ്ടിച്ച രണ്ടു പേരെ മാത്രമേ ഗാര്‍ഡ അറസ്റ്റ് ചെയ്തിട്ടുള്ളൂ. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് സമരത്തില്‍ പങ്കെടുത്തത്. ഒക്ടോബര്‍ 11 ന്റെ റാലിയില്‍ അണിനിരന്ന ആയിരങ്ങള്‍ ഇന്നലെ നടന്ന റാലിയിലും പങ്കെടുത്തു.

സമരം വലിയ വിജയമായിരുന്നെന്ന് സോഷ്യലിസ്റ്റ് ടിഡി പോള്‍ മര്‍ഫി പറഞ്ഞു.പ്രതീക്ഷിച്ചതിലും അധികം ആളുകള്‍ സമരത്തില്‍ പങ്കെടുത്തുവെന്നും പോള്‍ മര്‍ഫി പറഞ്ഞു. ഇത് എന്‍ഡ കെന്നിക്ക് പുനര്‍ വിചിന്തനത്തിനു വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പോള്‍ മര്‍ഫി പറഞ്ഞു. സര്‍ക്കാരിന് ജലനിരക്ക് പൂര്‍ണ്ണമായി പിന്‍ പിന്‍വലിക്കാനുള്ള അവസരമാണ് ഇതെന്നും പോള്‍ മര്‍ഫി പറഞ്ഞു. റൈറ്റ് ടു വാട്ടര്‍ ക്യാമ്പയ്ന്‍ പ്രവര്‍ത്തകരെ കൂടാതെ അമേരിക്കയിലെ ഡെട്രോയിറ്റില്‍ നിന്നുള്ള ഡെട്രോയിറ്റ് വാട്ടര്‍ ബ്രിഗേഡ് പ്രവര്‍ത്തകരും സമരത്തില്‍ പങ്കെടുത്തു. ഇത് ആദ്യമായാണ് അയര്‍ലണ്ടിലെ ജലനിരക്ക് വിരുദ്ധ സമരത്തില്‍ വിദേശത്ത് നിന്നുള്ളവര്‍ പങ്കെടുക്കുന്നത്

Scroll To Top