Thursday August 17, 2017
Latest Updates

വാട്ടര്‍ ഫോര്‍ഡില്‍ ‘കുടംബ നവീകരണ ധ്യാനം’ മാര്‍ച്ച് 21,22 തിയ്യതികളില്‍

വാട്ടര്‍ ഫോര്‍ഡില്‍ ‘കുടംബ നവീകരണ ധ്യാനം’ മാര്‍ച്ച് 21,22 തിയ്യതികളില്‍

വാട്ടര്‍ ഫോര്‍ഡ് :പ്രവാസി സമൂഹത്തിലെ കുടുംബജീവിതത്തില്‍ വര്‍ദ്ധിച്ചുവരുന്ന വെല്ലുവിളികളെ അതിജീവിക്കാനും,ഒരുമയോടെ കൂടുതല്‍ ദൈവാനുഗ്രഹം പ്രാപിക്കാനുംഅവസരം ഒരുക്കി കൊണ്ട് സീറോമലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ വാട്ടര്‍ ഫോര്‍ഡില്‍ വെച്ച് ദ്വിദിന ധ്യാനം സംഘടിപ്പിക്കുന്നു.ധ്യാനശുശ്രൂഷയിലൂടെ ദൈവഹിതംഅറിഞ്ഞ് ജീവിതം അനുഗ്രഹപ്രദമാക്കാന്‍ മുഴുവന്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭാ ഭാരവാഹികള്‍ അറിയിച്ചു.

2016 മാര്‍ച്ച് 21,22(തിങ്കള്‍,ചൊവ്വ) ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ 5 മണിവരെ നടക്കുന്ന ധ്യാനം നയിക്കുന്നത് ഫാദര്‍ കുര്യന്‍ പുരമടത്തിലാണ്.

ഇതേ ദിവസങ്ങളില്‍ ഇതേ സമയം കുട്ടികള്‍ക്കായുള്ള പ്രത്യേക ധ്യാനവും ഉണ്ടായിരിക്കുന്നതാണ്.

വാട്ടര്‍ഫോഡിലെ ഡി ല സാല കോളേജ് ഓഡിറ്റോറിയത്തിലാണ് ധ്യാനം നടത്തപ്പെടുന്നത്. ധ്യാനത്തില്‍ പങ്കെടുക്കാന്‍ താത്പര്യപ്പെടുന്നവരും താമസ സൌകര്യം ആവശ്യമുള്ളവരും പേരു വിവരം മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക.ധ്യാനത്തിനു ശേഷം ദമ്പതികള്‍ക്കായി പ്രത്യേക കൌണ്‍സിലിംഗ് സൌകര്യം ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് സീറോ മലബാര്‍ ചാപ്ല്യന്‍ ഫാ. ജോസ് ഭരണിക്കുളങ്ങരയുമായി ബന്ധപ്പെടുക

രജിസ്‌ട്രേഷനും മറ്റു വിവരങ്ങള്‍ക്കുമായി താഴെ പറയുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്
0873121962,0879116831
വാര്‍ത്ത:മനോജ് മാത്യുWF RE

Scroll To Top