Thursday December 08, 2016
Latest Updates

വാട്ടര്‍ ബില്‍ അടയ്ക്കാത്തവര്‍ക്കും ഗ്രാന്റിന് അപേക്ഷിക്കാം,ഇന്ന് അവസാനതിയതി:മൂന്നിലൊന്ന് പേര്‍ ഗ്രാന്റ് വേണ്ടെന്ന് വെച്ചു

വാട്ടര്‍ ബില്‍ അടയ്ക്കാത്തവര്‍ക്കും ഗ്രാന്റിന് അപേക്ഷിക്കാം,ഇന്ന് അവസാനതിയതി:മൂന്നിലൊന്ന് പേര്‍ ഗ്രാന്റ് വേണ്ടെന്ന് വെച്ചു

ഡബ്ലിന്‍:അര്‍ഹരായവരില്‍ മൂന്നിലൊന്നു പേര്‍ വാട്ടര്‍ ഗ്രാന്റ് വേണ്ടെന്നു വെച്ചതായി സൂചന. കണക്കുകള്‍ പ്രകാരം 1.3 മില്യണ്‍ ആളുകള്‍ക്ക് ഗ്രാന്റിന് അര്‍ഹതയുണ്ട് പക്ഷേ ഇവരില്‍ 854,830 പേര്‍ മാത്രമാണ് ഇതുവരെ ഗ്രാന്റിന് അപേക്ഷിച്ചിട്ടുള്ളത്. ഇവരില്‍ പകുതിപ്പേര്‍ അപേക്ഷിച്ചതു തന്നെ ഒക്ടോബര്‍ എട്ടിന് അപേക്ഷ നല്‍കാനുള്ള തീയതി നീട്ടിയതിന് ശേഷം മാത്രവും. 

ഇന്ന് (ഒക്ടോബര്‍ 22) രാത്രിയിലെ ഡെഡ് ലൈന്‍ അവസാനിക്കുന്നതിന് തൊട്ടുമുമ്പായി വീണ്ടും രജിസ്‌ട്രേഷനില്‍ തിരക്ക് പ്രതീക്ഷിക്കുന്നതായി, വാട്ടര്‍ ഗ്രാന്റ് അനുവദിക്കുന്നതിന്റെ ചുമതലയുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സോഷ്യല്‍ പ്രൊട്ടക്ഷന്‍ അറിയിച്ചു. അവസാന സമയ ഫോണ്‍ വിളികളുടെ തിരക്ക് കൈകാര്യം ചെയ്യുന്നതിനായി അധിക ഹെല്‍പ്പ് ലൈന്‍ സജ്ജീകരിച്ചിട്ടുണ്ട്.രാവിലെ ഒന്‍പത് മുതല്‍ അര്‍ധ രാത്രി വരെ ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തിക്കും. 

വാട്ടര്‍ ബില്‍ അടയ്ക്കാത്തവര്‍ക്കും ഗ്രാന്റിന് അര്‍ഹത ഉണ്ടായത് എങ്ങനെയാണ് എന്ന് അറിയില്ലെന്നും, ബില്‍ അടച്ചവര്‍ ഇതിനെ സംശയത്തോടെയാണ് കാണുന്നതെന്നും ഫിനാഫെയില്‍ ലീഡര്‍ മൈക്കില്‍ മാര്‍ട്ടിന്‍ ആരോപിച്ചു. 

വാട്ടര്‍ ബില്‍ അടയ്ക്കാത്തവര്‍ക്കും വാട്ടര്‍ഗ്രാന്റിന് അപേക്ഷിക്കാം.പക്ഷേ അവര്‍ ജൂണ്‍ 30 ന് മുമ്പേ ഐറിഷ് വാട്ടറില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം എന്ന് മാത്രം.ഓണ്‍ ലൈന്‍ രജിസ്‌ട്രേഷനും,കൂടുതല്‍ വിവരങ്ങള്‍ക്കും സന്ദര്‍ശിക്കുക.https://www.watergrant.ie/

Scroll To Top