Tuesday January 23, 2018
Latest Updates

ചെണ്ടമേളവും ഇലത്താളവുമൊരുക്കി വാട്ടര്‍ഫോര്‍ഡിലെ മലയാളി സമൂഹം സെന്റ് പാട്രിക്‌സ് ഡേ പരേഡില്‍ ശ്രദ്ധേയരായി 

ചെണ്ടമേളവും ഇലത്താളവുമൊരുക്കി വാട്ടര്‍ഫോര്‍ഡിലെ മലയാളി സമൂഹം സെന്റ് പാട്രിക്‌സ് ഡേ പരേഡില്‍ ശ്രദ്ധേയരായി 

cheവാട്ടര്‍ഫോര്‍ഡ്:ചെണ്ടമേളത്തിന്റെയും ഇലത്താളത്തിന്റെയും അകമ്പടിയോടെ വര്‍ണ്ണാഭമായ പരമ്പരാഗത വസ്ത്രശൈലിയില്‍ വാട്ടര്‍ ഫോര്‍ഡിലെ സെന്റ് പാട്രിക്‌സ് ദിന പരേഡില്‍ അണിചേര്‍ന്ന ഇന്ത്യന്‍ സമൂഹം സവിശേഷമായ ശ്രദ്ധ നേടി.പല വിഭാഗങ്ങളിലും വിവിധ സംഘടനകളിലുമായി പ്രവര്‍ത്തിക്കുന്ന മലയാളികള്‍ ഐക്യത്തിന്റെ സംഘനാദമൊരുക്കി ദേശീയോദ്ഗ്രഥന വീഥിയില്‍ അണി ചേരാനെത്തി.

ഇന്ത്യയെ പ്രതിനിധീകരിച്ച് വാട്ടര്‍ ഫോര്‍ഡിലെ സെന്റ് പാട്രിക്‌സ് ഡേ പരേഡില്‍ പങ്കെടുത്ത വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ പ്രകടനം ഒട്ടേറെ പുതുമയുള്ളതായിരുന്നു.ആയിരകണക്കായ തദ്ദേശീയ സമൂഹം ഭാരതീയ വാദ്യഘോഷങ്ങളുടെ ശബ്ദതാളങ്ങള്‍ക്കൊപ്പം താളം പിടിച്ച് മലയാളികളെ പ്രോത്സാഹിപ്പിച്ചു.

വാട്ടര്‍ ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ബാനറിന് തൊട്ടു പിന്നിലായി നീങ്ങിയ ഭാരതത്തിന്റെ ത്രിവര്‍ണ്ണ പതാകയിലൂടെ വാട്ടര്‍ഫോര്‍ഡിലെ മലയാളി സമൂഹം അയര്‍ലണ്ടിന്റെ ദേശീയധാരയില്‍ തങ്ങളുടെ പങ്കാളിത്വവും സഹകരണവും പ്രഖ്യാപിച്ചു നടന്നു നീങ്ങി.
പരേഡില്‍ പങ്കെടുക്കാന്‍ എത്തിയ എല്ലാവര്‍ക്കും വാട്ടര്‍ ഫോര്‍ഡ് മലയാളി അസോസിയേഷന്‍ നന്ദി അറിയിച്ചു.ww1ww3ww k 

 

 

ww mspp wf 3

Scroll To Top