Saturday December 10, 2016
Latest Updates

വാട്ടര്‍ഫോര്‍ഡിലെ മലയാളി സമൂഹം അത്യാഹ്ലാദപൂര്‍വ്വം ഓണമാഘോഷിച്ചു

വാട്ടര്‍ഫോര്‍ഡിലെ മലയാളി സമൂഹം അത്യാഹ്ലാദപൂര്‍വ്വം ഓണമാഘോഷിച്ചു

wf on 1വാട്ടര്‍ഫോര്‍ഡ്:വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വാട്ടര്‍ഫോര്‍ഡിലെ മലയാളികള്‍ അത്യാഹ്ലാദപൂര്‍വ്വം ഓണം ആഘോഷിച്ചു.സെന്റ് ബെനല്‍ഡസ് പാരീഷ് ഹാളില്‍ സംഘടിപ്പിച്ച ഓണാഘോഷത്തില്‍ വാട്ടര്‍ഫോര്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മലയാളികള്‍ പങ്കെടുത്തു.

പൂക്കളമൊരുക്കി പരമ്പരാഗത രീതിയില്‍ ഓണാഘോഷത്തിന് തുടക്കം കുറിച്ചശേഷം മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള വിവിധ കലാ കായിക പരിപാടികള്‍ വേദിയെ വര്‍ണ്ണാഭമാക്കി.രേഖാ ജിമ്മിയും സംഘവും ഒരുക്കിയ തിരുവാതിരകളിയും ഉണ്ടായിരുന്നു.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സംഘടിപ്പിച്ച വടംവലി മത്സരം ആഘോഷ പരിപാടികള്‍ക്ക് ആവേശം പകര്‍ന്നു.ഗെയിംസുകളെ തുടര്‍ന്ന് ഓണസദ്യയും നുകര്‍ന്ന് മറക്കാനാവാത്ത അനുഭവമായി ഇത്തവണത്തെ വാട്ടര്‍ഫോര്‍ഡിലെ ഓണാഘോഷം.

മനു ചെന്നിത്തല, രേഖാ ജമ്മി, ജിനു എബ്രഹാം, നിര്‍മ്മല്‍ ഖാന്‍, ഷാജു ജോസ്, ബിജു മാത്യു, ഷിജു ശാസ്താംകുന്നേല്‍ എന്നിവര്‍ വിവിധ തലങ്ങളില്‍ ഓണാഘോഷ പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചു.ഓണാഘോഷ പരിപാടികള്‍ വിജയകരമാക്കാന്‍ സഹായിച്ച എല്ലാവരെയും വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ കൃതജ്ഞത അറിയിച്ചു.

വാട്ടര്‍ ഫോര്‍ഡ് മലയാളി അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഒഴിവു വന്ന സ്ഥാനങ്ങളിലേയ്ക്ക് ഷാജു ജോസ്, ജോസ് മോന്‍ എബ്രഹാം, ജിനു എബ്രഹാം, മനോജ് കെഎസ് എന്നിവരെ നിയോഗിച്ചതായും ഡബ്ല്യൂ എം എ പ്രസിഡണ്ട് അനസ് എം സെയ്ദ് അറിയിച്ചു.wf on 18wf on 4wf on 5wf on 6wf on 9wf on 8wf on 10wf on 11wf on 12wf on 13wf on 14wf on 15wf on 17wf on 16

Scroll To Top