Sunday April 23, 2017
Latest Updates

വാട്ടര്‍ഫോര്‍ഡ് ഓണത്തിനൊരുങ്ങി,വഞ്ചിപ്പാട്ടും വടംവലിയുമായി ഓണാഘോഷം നാളെ (ശനിയാഴ്ച )

വാട്ടര്‍ഫോര്‍ഡ് ഓണത്തിനൊരുങ്ങി,വഞ്ചിപ്പാട്ടും വടംവലിയുമായി ഓണാഘോഷം നാളെ (ശനിയാഴ്ച )

വാട്ടര്‍ഫോര്‍ഡ്: വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

സെപ്റ്റംബര്‍ 10 ശനിയാഴ്ച(നാളെ) വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്തപ്പെടും. വാട്ടര്‍ഫോര്‍ഡ് ഡി ലെ സാലസ് ഓഡിറ്റോറിയത്തിലാണ് ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.

ഓണാഘോഷത്തിന്റെ ഭാഗമായുള്ള ചീട്ടുകളി മത്സരവും കുട്ടികളുടെ കലാ സാഹിത്യ മത്സരങ്ങളും കഴിഞ്ഞ ദിവസം നടത്തപ്പെട്ടു.

കൂടുതല്‍ കലാ സാഹിത്യ മത്സരങ്ങളും വടംവലി മത്സരവും നാളെ(ശനിയാഴ്ച) നടത്തപ്പെടും.ഓണാഘോഷത്തിന് അരങ്ങു കൂട്ടാനായി വഞ്ചിപ്പാട്ട്,തിരുവാതിര,മലയാളം കവിതകള്‍,കോമഡി സ്‌കിറ്റ്,ഓണപ്പാട്ടുകള്‍ തുടങ്ങി ഒട്ടേറെ കലാപരിപാടികളാണ് അണിയിച്ചൊരുക്കുന്നത്.അയര്‍ലണ്ടിലെ പ്രശസ്ത ഗ്രൂപ്പ് ഒരുക്കുന്ന ഓണസദ്യയും ഉണ്ടായിരിക്കും.wf-on

വാട്ടര്‍ഫോര്‍ഡിലെ എല്ലാ മലയാളികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഡബ്ല്യൂഎംഎ എക്സിക്യൂട്ടീവ് കമ്മറ്റി അറിയിച്ചു.

വാര്‍ത്ത:ജോസ്‌മോന്‍ അബ്രാഹം

.

Scroll To Top