Sunday December 04, 2016
Latest Updates

വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം’ഒരുമ 2015’സെപ്റ്റംബര്‍ 12 ന് 

വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം’ഒരുമ 2015’സെപ്റ്റംബര്‍ 12 ന് 

വാട്ടര്‍ഫോര്‍ഡ്: വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ‘ഒരുമ 2015 ‘ സെപ്റ്റംബര്‍ 12 ശനിയാഴ്ച വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്തപ്പെടും. ന്യൂ ടൌണ്‍ ചര്‍ച്ചിലെ സെന്റ് ബെനെലിയൂസ് പാരിഷ് ഹാളിലാണ് ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.

ഓണാഘോഷത്തിന്റെ ഭാഗമായി നാളെ (30 ഓഗസ്റ്റ്,ഞായര്‍ ),വൈകിട്ട് 5.30 മുതല്‍ കുട്ടികള്‍ക്കായുള്ള ചിത്രരചനാ മത്സരവും കളറിംഗ് മത്സരവും നടത്തപ്പെടും.വില്യംസ്‌ടൌണ്‍ റോഡിലെ 3 ഹോളി മൌണ്ടിലാണ് മത്സരവേദി.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ചെസ് മത്സരം, ചീട്ടുകളിമത്സരം (മൂന്നു പേരടങ്ങുന്ന ടീം), തുടങ്ങിയവയും നടത്തപ്പെടും .

വാട്ടര്‍ഫോര്‍ഡിലെ എല്ലാ മലയാളികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഡബ്ല്യൂഎംഎ എക്‌സിക്യൂട്ടീവ് കമ്മറ്റി അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് അനസ് എം സെയ്ദുമായി ബന്ധപ്പെടുക (ഫോണ്‍:0873226943)

Scroll To Top