Saturday December 10, 2016
Latest Updates

വാട്ടര്‍ഫോര്‍ഡില്‍ ‘നോയല്‍ 2014’ വര്‍ണാഭമായി

വാട്ടര്‍ഫോര്‍ഡില്‍ ‘നോയല്‍ 2014’ വര്‍ണാഭമായി

വാട്ടര്‍ഫോര്‍ഡിലെ ക്രിസ്തുമസ് പുതുവത്സര ആഘോഷം നോയല്‍ 2014 വര്‍ണാഭമായി.വാട്ടര്‍ഫോര്‍ഡ് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ആണ് ആഘോഷം നടത്തിയത്. നിലവാരം പുലര്‍ത്തിയ കലാപരിപാടികള്‍ കൊണ്ടും ഉയര്‍ന്ന ജനപങ്കാളിത്തം കൊണ്ടും ചടങ്ങ് ശ്രദ്ധേമായി.

ചടങ്ങില്‍ യാക്കോബായ സഭാ വൈദീകന്‍ ഫാദര്‍ തോമസ് പുതിയാമടത്തില്‍ മുഖ്യാഥിതി ആയിരുന്നു.ഇടവക വികാരി ഫാദര്‍ ബിജു മത്തായി പാറേക്കാ ട്ടില്‍ അദ്ധ്യക്ഷത വഹിച്ചു.കണ്ണിനും മനസിനും കുളിര്‍മ ഏകിയ വിവിധ ഇനം കലാ പാരിപാടികളും നാടകവും ക്രിസ്തുമസ് ഫാദറിനുള്ള വരവേല്പും എല്ലാം ആഘോഷത്തിനു കൊഴുപ്പേകി.

ഷൈജു ഡബ്ലിന്‍ ഒരുക്കിയ ഗാനമേളയും പ്രശംസാര്‍ഹാമായി .ചടങ്ങിനോട് അനുബന്ധിച്ചു നടത്തിയ റാഫിള്‍ ഡ്രോയുടെ സമ്മാനങ്ങളുടെ വിതരണവും ഫാദര്‍ തോമസ് പുതിയാമടത്തില്‍ നിര്‍വഹിച്ചു.ഇടവക സെക്രട്ടറി അഭിലാഷ് തോമസ് സ്വാഗതവും ട്രസ്റ്റി തമ്പി തോമസ് നന്ദിയും പറഞ്ഞു.തുടര്‍ന്ന് വിഭവ സമൃദ്ധമായ ക്രിസ്തുമസ് വിരുന്നും നടത്തി.no i 

വാര്‍ത്ത :അഭിലാഷ് എnoel2 noel6noel7noel5noel 3

Scroll To Top