Thursday December 08, 2016
Latest Updates

വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ കള്‍ച്ചറല്‍ സെല്‍ കമ്മിറ്റി രൂപീകരിച്ചു

വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ കള്‍ച്ചറല്‍ സെല്‍ കമ്മിറ്റി രൂപീകരിച്ചു

വാട്ടര്‍ഫോര്‍ഡ്:വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ കള്‍ച്ചറല്‍ സെല്‍ കമ്മിറ്റി രൂപീകരിച്ചു.മനു ചെന്നിത്തല കണ്‍വീനറും, രേഖ ജിമ്മി, മൗറീന്‍ ജോര്‍ജ് എന്നിവര്‍ കോ ഓര്‍ഡിനേറ്റര്‍മാരുമായ 15 അംഗ കമ്മറ്റിക്ക് വാട്ടര്‍ ഫോര്‍ഡ് മലയാളി അസോസിയേഷന്‍ നിര്‍വ്വാഹക കമ്മിറ്റി അംഗീകാരം നല്‍കി. 

അയര്‍ലണ്ടിന്റെ സൗത്ത് ഈസ്റ്റ് ഭാഗങ്ങളില്‍ കുടിയേറിയിട്ടുള്ളതും കാലങ്ങളായി ഇവിടങ്ങളില്‍ താമസമാക്കിയിട്ടുള്ളതുമായ മലയാളികള്‍ക്കും അവരുടെ വരും തലമുറയിലുള്ള കുട്ടികള്‍ക്കം കേരളത്തിന്റെ തനിമയാര്‍ന്ന കലാരൂപങ്ങളും അതിലുപരി മലയാളം ഭാഷയും നഷ്ടപ്പെട്ടു പോകുന്ന സാഹചര്യം കണക്കിലെടുത്താണ് ഈ രംഗങ്ങളില്‍ മികവ് തെളിയിച്ചിട്ടുള്ളവരെ ഉള്‍പ്പെടുത്തി മലയാളി വാട്ടര്‍ ഫോര്‍ഡ്മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഈ കമ്മറ്റി രൂപീകരിച്ചിട്ടുള്ളത്.

കല,സാഹിത്യം,കേരള സംസ്‌കാരം,മലയാള ഭാഷ എന്നീ രംഗങ്ങളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടത്ര പരിശീലനങ്ങളും,മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുക എന്നതാണ് ഈ കമ്മറ്റിയുടെ പ്രാധാന ഉദ്ദേശ്യം. 

ആദ്യഘട്ടമെന്ന നിലയില്‍ വാട്ടര്‍ ഫോര്‍ഡ് ഫറോന്‍ഷനീന്‍ യൂത്ത് സെന്ററുമായി ചേര്‍ന്ന് നടത്ത കുട്ടികള്‍ക്കായി മലയാള ഭാഷ, കല, സാഹിത്യം, മലയാള ഭാഷ എന്നീ മേഖലയില്‍ വിവിധ പരിശീലന പരിപാടികള്‍ എല്ലാ ശനിയാഴ്ചകളിലും നടത്തുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണ്. 

കുട്ടികളെ കുട്ടികളെ വിവിധ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകളായി തിരിച്ചു കരിക്കുലം അടിസ്ഥാനമാക്കിയായിരിക്കും മലയാളം ഭാഷാ പരിശീലനം നല്‍കുന്നത്.അടുത്ത ഘട്ടത്തില്‍ വിപുലമായ സൗകര്യങ്ങളോടെ മലയാളം ലൈബ്രറി,വിവിധ കായിക ഇനങ്ങളില്‍ പരിശീലനം മുതലായവ നടത്തുന്നതിനുള്ള പദ്ധതികള്‍ തയ്യാറാകും.

വാട്ടര്‍ ഫോര്‍ഡ് മലയാളി അസോസിയേഷന്‍ അംഗങ്ങള്‍ നിര്‍ദ്ദേശിച്ച 15 അംഗങ്ങള്‍ ഉള്‍പ്പെട്ടതാണ് ‘ WMA കള്‍ചറല്‍ സെല്‍ ‘ കമ്മിറ്റി.സ്‌നേഹ മധു,ഐറീന്‍ സാബു,ജയ പ്രിന്‍സ്,നിഷ ബെന്നി,സുനി മോള്‍ തമ്പി,നിഷ ഷോണ്‍,ജോമോള്‍ ജോസഫ്,ജൂബി സന്തോഷ്, ജിനു അബ്രഹാം,അഭിലാഷ് തോമസ്,അനൂപ് പീറ്റര്‍,ഷാജു ജോസ് എന്നിവരാണ് കമ്മറ്റിയിലെ മറ്റ് അംഗങ്ങള്‍. 

കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാവര്‍ക്കും വാട്ടര്‍ ഫോര്‍ഡ് മലയാളി അസോസിയേഷന്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു. കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ എല്ലാവിധ സഹായ സഹകരണങ്ങളും വാട്ടര്‍ ഫോര്‍ഡ് നിവാസികളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും പരിശീലന ക്ലാസുകളില്‍ കുട്ടികളെ ചേര്‍ക്കുന്നതിനും മനു ചെന്നിത്തല(0876244985),അനൂപ് പീറ്റര്‍(0894193783) രേഖ ജിമ്മി, മൗറീന്‍,എന്നിവരെ ബന്ധപ്പെടുക.
വാര്‍ത്ത:അനസ് എം സെയ്ദ് 

Scroll To Top