Sunday December 17, 2017
Latest Updates

വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ കുട്ടികള്‍ക്കായി ശില്‍പ്പശാല നടത്തി

വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ കുട്ടികള്‍ക്കായി ശില്‍പ്പശാല നടത്തി

വാട്ടര്‍ഫോര്‍ഡ്:വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷനും മലയാളം മിഷനും ചേര്‍ന്ന് വാട്ടര്‌ഫോര്‍ഡില്‍ കുട്ടികള്‍ക്കായി ഏകദിന ശില്‍പ്പശാല നടത്തി.കുട്ടികളെ സ്വയം ശാക്തീകരണത്തിലൂടെ ഉത്തമപൗരന്മാരായി ലോകത്തിന് സമ്മാനിക്കുക എന്ന ഉദ്ദേശത്തോടെയാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്.

ബ്രെയിന്‍ ഓ ബ്രെയിന്‍ അയര്‍ലണ്ട് നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ ജിന്‍സി ജെറി ശില്പശാലയ്ക്ക് നേതൃത്വം നല്‍കി.

അമ്പതോളം കുട്ടികള്‍ പങ്കെടുത്ത ശില്പശാലയ്ക്ക് ഷാജു ജോസ് സ്വാഗതവും,ബിജു മാത്യൂ നന്ദിയും രേഖപ്പെടുത്തി.
വാര്‍ത്ത:മനു ചെന്നിത്തല

Scroll To Top