Saturday December 03, 2016
Latest Updates

വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍:ജോര്‍ജ് വര്‍ഗീസ് പുതിയ പ്രസിഡണ്ട്,ജോസ്‌മോന്‍ സെക്രട്ടറി 

വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍:ജോര്‍ജ് വര്‍ഗീസ് പുതിയ പ്രസിഡണ്ട്,ജോസ്‌മോന്‍ സെക്രട്ടറി 

വാട്ടര്‍ഫോര്‍ഡ്:വാട്ടര്‍ഫോര്‍ഡ്  മലയാളി അസോസിയേഷന് 20162017 വര്‍ഷത്തേയ്ക്കുള്ള പുതിയ ഭാരാവാഹികളെ തിരഞ്ഞെടുത്തു.ജോര്‍ജ് വര്‍ഗീസാണ് പുതിയ പ്രസിഡണ്ട്.ജോസ്‌മോന്‍ അബ്രാഹത്തെ സെക്രട്ടറിയായും,ഡെന്നിയെ ട്രഷററായും തിരഞ്ഞെടുത്തു.
ക്രിസ്മസ് നവവത്സരാഘോഷങ്ങളോട് അനുബന്ധിച്ച് ചേര്‍ന്ന പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടത്തപ്പെട്ടത്.17 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയേയും കള്‍ച്ചറല്‍ സെല്‍ കമ്മിറ്റിയേയും പൊതുയോഗം തിരഞ്ഞെടുത്തു.
മറ്റു എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍:
ഷാജു ജോസ്(വൈസ് പ്രസിഡണ്ട്)തമ്പി തോമസ്‌ജോയിന്റ് സെക്രട്ടറി)ജിനു എബ്രഹാം(പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍)അനസ് എം സയിദ്,ഇജു പി ജോസ്,ഷിജു എസ് കുര്യന്‍,സുരേഷ് ജോര്‍ജ്,സൈജു ജോസ്,ബിനു തോമസ്,ജയ്‌സണ്‍,സാബു ഐസക്ക്,ടോം തോമസ്,മനു ചെന്നിത്തല,നിര്‍മല്‍ ഖാന്‍.
കള്‍ച്ചറല്‍ സെല്‍ കമ്മിറ്റി 
കണ്‍വീനര്‍: മനു ചെന്നിത്തല 
കോഓര്‍ഡിനേറ്റര്‍മാര്‍:രേഖ ജിമ്മി,മൌറിന്‍ ജോര്‍ജ് 
മെമ്പര്‍മാര്‍:ജിനു എബ്രഹാം,അനസ് എം സയിദ്,ജയ പ്രിന്‍സ്,ഷാജു ജോസ്,സ്‌നേഹ മനു,സുനിമോള്‍ തമ്പി,ഐറിന്‍ സാബു,നിഷ ഷോണ്‍,അനൂപ് പീറ്റര്‍,ശ്രീജ സുനോജ്,നീനു ഇജു 
മലയാളം ഭാഷാ പഠന ക്ലാസ് ജനുവരി മാസത്തില്‍ പുനരാരംഭിക്കുവാന്‍ പൊതുയോഗം തീരുമാനിച്ചു.വാട്ടര്‍ഫോര്‍ഡ് സിറ്റി കൌണ്‍സിലിന്റെ പബ്ലിക്ക് പാര്‍ട്ടിസിപ്പേഷന്‍ നെറ്റ് വര്‍ക്കില്‍ വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷനും സഹകരിച്ചു പ്രവര്‍ത്തിക്കും.പ്രാദേശികവും ദേശീയവുമായ വികസനത്തില്‍ പങ്കാളിത്വം വഹിക്കുവാന്‍ മെമ്പര്‍മാരെ സഹായിക്കാനും അതിനുള്ള അവസരങ്ങള്‍ ഒരുക്കുവാനും പൊതുയോഗം തീരുമാനിച്ചു.

Scroll To Top