Wednesday December 07, 2016
Latest Updates

വാട്ടര്‍ഫോര്‍ഡില്‍ മലയാളം പഠന ക്ലാസ് ഉദ്ഘാടനവും കുട്ടികളുമായൊരു സംവാദവും ഞായറാഴ്ച്ച

വാട്ടര്‍ഫോര്‍ഡില്‍ മലയാളം പഠന ക്ലാസ് ഉദ്ഘാടനവും കുട്ടികളുമായൊരു സംവാദവും ഞായറാഴ്ച്ച

വാട്ടര്‍ഫോര്‍ഡ്:വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ കുട്ടികളെ മലയാളം ഭാഷയും സംസ്‌ക്കാരവും പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കുന്ന ‘എന്റെ മലയാളം’എന്ന മലയാള ഭാഷാ,സംസ്‌ക്കാര പഠന പദ്ധതിയ്ക്ക് മേയ് 15 ഞായറാഴ്ച്ച തുടക്കമാവും.പദ്ധതിയുടെ ഉദ്ഘാടനം ഡോ.ഷേര്‍ളി ജോര്‍ജ്(കോ ഓര്‍ഡിനേറ്റര്‍,മലയാളം മിഷന്‍,അയര്‍ലണ്ട്) നിര്‍വ്വഹിക്കും.

കുട്ടികളുടെ വ്യക്തിത്വ വികസനം ലക്ഷ്യമാക്കി വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ‘കുട്ടികളുമായൊരു സംവാദം ‘. എന്ന പ്രത്യേക പരിപാടിയും അന്നേ ദിവസം ഉദ്ഘാടനത്തിന് മുന്നോടിയായി നടത്തപ്പെടും.കുട്ടികളില്‍ സ്വയം അവബോധം സ്രഷ്ടിക്കുക, അവരുടെ കഴിവുകള്‍ തിരിച്ചറിയാന്‍ അവരെ സഹായിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് .ആറു വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്ന ഈ ക്ലാസ്സ് നയിക്കുന്നത് അയര്‍ലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക പ്രവര്‍ത്തകനായ ബിനു കെ.പി.യാണ്.

മെയ് 15ന് ഞായറാഴ്ച്ച 1.30 മുതല്‍ 5.30 വരെ വാട്ടര്‍ഫോര്‍ഡ് ഡെലെ സാലേ കോളേജ് ഓഡിറ്റോറിയത്തിലാണ് പഠനക്ലാസും ഭാഷാപഠന പദ്ധതിയുടെ ഉദ്ഘാടനവും ഒരുക്കിയിരിക്കുന്നത്.

വയസ്സിന്റെയും മലയാള ഭാഷാ പരിജ്ഞാനവും പരിഗണിച്ച് കുട്ടികളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചു മുന്‍കൂട്ടി തയ്യാറാക്കിയ പാഠ്യ പദ്ധതി പ്രകാരമാണ് മലയാളം ക്ലാസ്സുകള്‍ നടത്തുന്നത്.ഈ സംരംഭത്തിലേക്ക് എല്ലാ മാതാപിതാക്കളേയും കുട്ടികളേയും സ്വാഗതം ചെയ്യുന്നതായി WMA ഭാരവാഹികള്‍ അറിയിച്ചു.MKI
ഭാഷാ പഠന പദ്ധതിയുടെ ഭാഗമായി വാട്ടര്‍ഫോര്‍ഡ് യൂത്ത് സെന്റനുമായി സഹകരിച്ച് ജൂണ്‍ 4 മുതല്‍ എല്ലാ ശനിയാഴ്ച്ചകളിലും ഉച്ചയ്ക്ക് 1:30 മുതല്‍ 2:30 വരെ സമയത്ത് രണ്ടു ഗ്രൂപ്പുകള്‍ക്കായി ക്ലാസ്സുകള്‍ നടത്തപ്പെടുന്നതാണ്.ഇതിന്റെ നടത്തിപ്പിനായി 17 അംഗങ്ങളടങ്ങുന്ന കമ്മിറ്റിയെ അസോസിയേഷന്‍ ചുമതലപ്പെടുത്തി. ഈ പദ്ധതിയില്‍ പങ്കാളികളാവണമെന്ന് വാട്ടര്‍ഫോര്‍ഡും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ മലയാളി കളോടും വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ അഭ്യത്ഥിര്‍ഥിച്ചു.
മലയാളം ഭാഷാ പഠനക്ലാസിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക
അനസ് എം സെയ്ദ് (കണ്‍വീനര്‍) 0873 226943
ജോസ് മോന്‍ എബ്രഹാം ( കോര്‍ഡിനേറ്റര്‍) 087367786
തമ്പി തോമസ്( കോര്‍ഡിനേറ്റര്‍) 08 94602032
ടോം തോമസ്( കോര്‍ഡിനേറ്റര്‍) 0877643 069
ജയ വര്‍ഗ്ഗീസ് (കോര്‍ഡിനേറ്റര്‍)KI LL

 

Scroll To Top