Saturday December 10, 2016
Latest Updates

വാട്ടര്‍ഫോര്‍ഡില്‍ തിരുനാളും സണ്ടേ സ്‌കൂള്‍ വാര്‍ഷികവും ജൂലൈ 25 ന് 

വാട്ടര്‍ഫോര്‍ഡില്‍ തിരുനാളും സണ്ടേ സ്‌കൂള്‍ വാര്‍ഷികവും ജൂലൈ 25 ന് 

വാട്ടര്‍ഫോര്‍ഡ്: ഭാരതത്തിന്റെ അപ്പസ്‌തോലനായ വി.തോമാശ്ലീഹയുടെയും കേരളത്തിന്റെ സ്വന്തം വിശുദ്ധയായ വി.അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ആഘോഷവും, സണ്ടേ സ്‌കൂള്‍ വാര്‍ഷികവും ജൂലൈ 25 ന് ശനിയാഴ്ച വാട്ടര്‍ഫോര്‍ഡ് ഡി ല സലെ കോളേജ് ചാപ്പലില്‍ നടത്തപ്പെടും.

വൈകുന്നേരം 3 ന് വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കുന്ന തിരുനാള്‍ കര്‍മ്മങ്ങളില്‍ ലദീഞ്ഞും പ്രദക്ഷിണവും നടത്തപ്പെടും.ഡബ്ലിന്‍ സീറോ മലബാര്‍ സഭാ ചാപ്ല്യന്‍ ഫാ.ജോസ് ഭരണികുളങ്ങര തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും ഫാ.ജോണ്‍ ഫിലിപ്പ് വചന സന്ദേശം നല്‍കും.

തുടര്‍ന്ന് പൊതുസമ്മേളനം വാട്ടര്‍ഫോര്‍ഡ് ലിസ്‌മോര്‍ ബിഷപ്പ് ഡോ.അല്‍ഫോന്‍സസ് കുള്ളിനാന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ കലാപരിപാടികളും സ്‌നേഹവിരുന്നും നടത്തപ്പെടും. തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ.ജോസ് ഭരണികുളങ്ങര, സെക്രട്ടറി ജോര്‍ജ്ജ്കുട്ടി, ട്രസ്റ്റി സാബു ഐസക്,പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ജിനു അബ്രാഹം എന്നിവര്‍ അറിയിച്ചു 

Scroll To Top