Friday January 20, 2017
Latest Updates

വാട്ടര്‍ ഫോര്‍ഡില്‍ ക്രിസ്തുമസ് നവവത്സര ആഘോഷം ഡിസംബര്‍ 20 ന് 

വാട്ടര്‍ ഫോര്‍ഡില്‍ ക്രിസ്തുമസ് നവവത്സര ആഘോഷം ഡിസംബര്‍ 20 ന് 

വാട്ടര്‍ഫോര്‍ഡ് :വാട്ടര്‍ ഫോര്‍ഡിലെ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് നവവത്സര ആഘോഷങ്ങള്‍ക്ക് ഡിസംബര്‍ 20 ന് (ശനിയാഴ്ച്ച )3.30 ന് അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയോടെ തുടക്കമാവും.

വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് മത ബോധന വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വിവിധ കലാ പരിപാടികള്‍ അവതരിപ്പിക്കപ്പെടും.7.30 ന് വിഭവ സമൃദ്ധമായ ക്രിസ്മസ് ഡിന്നര്‍ ആരംഭിക്കും.

18,19 തിയതികളില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ഭവനങ്ങള്‍ തോറുമുള്ള കരോള്‍ സര്‍വീസ് നടത്തപ്പെടും.

വികാരി ഫാ.ജോസ് ഭരണികുളങ്ങരയുടെയും,യൂണിറ്റ് കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു 

വാര്‍ത്ത :പി എം ജോര്‍ജുകുട്ടി 

Scroll To Top