Monday July 24, 2017
Latest Updates

വാട്ടര്‍ഫോര്‍ഡില്‍ ഐ എസ് സാന്നിധ്യം? യുവാവും യുവതിയും അറസ്റ്റില്‍

വാട്ടര്‍ഫോര്‍ഡില്‍ ഐ എസ് സാന്നിധ്യം? യുവാവും യുവതിയും അറസ്റ്റില്‍

ഡബ്ലിന്‍ : ഭീകരപ്രവര്‍ത്തകരെന്നു സംശയിക്കുന്ന യുവതിയും യുവാവും ഗര്‍ഡയുടെ പിടിയിലായി.ഇരുപത് വയസ്സുകാരായ ഇരുവരേയും വാട്ടര്‍ഫോര്‍ഡ് ടൗണില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.ഭീകരവിരുദ്ധ അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്.ഇന്റലിജന്‍സ് ഓപ്പറേഷനിലൂടെയാണ് ഇവരെ പിടികൂടിയത്. അറസ്റ്റു ചെയ്തു വാട്ടര്‍ഫോര്‍ഡ് സ്റ്റേഷനില്‍ കൊണ്ടുന്ന ഇവരെ 1984ലെ ക്രിമിനല്‍ ജസ്റ്റീസ് ആക്ടിലെ നാലാം വകുപ്പു പ്രകാരം റിമാന്‍ഡ് ചെയ്തു.അയര്‍ലണ്ടിന്റെ ഐക്യത്തിനെതിരായ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ക്കെതിരെ കരുതിയിരിക്കണമെന്ന് ഗാര്‍ഡ റപ്രസെന്റേറ്റീവ് അസോസിയേഷന്‍ കോണ്‍ഫ്രറന്‍സ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

Scroll To Top