Monday December 05, 2016
Latest Updates

വാട്ടര്‍ ചാര്‍ജ്ജ് വേണ്ടെന്നു വച്ചാല്‍ പ്രതിസന്ധി…

വാട്ടര്‍ ചാര്‍ജ്ജ് വേണ്ടെന്നു വച്ചാല്‍ പ്രതിസന്ധി…

യര്‍ലണ്ടില്‍ വാട്ടര്‍ ചാര്‍ജ്ജ് നിര്‍ത്തലാക്കാനുള്ള തീരുമാനം രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നയിക്കുമെന്ന് മുന്‍ ധനവകുപ്പ് തലവന്‍ ജോണ്‍ മോറന്‍. ഇന്‍കം ടാക്‌സ് വര്‍ദ്ധന, ആരോഗ്യം തുടങ്ങിയ പൊതുസേവനങ്ങളിലെ വിഹിതം കുറയ്ക്കുക എന്നിവയെല്ലാമായിരിക്കും വാട്ടര്‍ ചാര്‍ജ്ജ് നിര്‍ത്തലാക്കുന്നതിന്റെ പ്രത്യാഘാതങ്ങള്‍ എന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

രാജ്യം ഇതിലും വലിയ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ വാട്ടര്‍ ചാര്‍ജ്ജില്‍ പിടിച്ചുതൂങ്ങിയുള്ള ചര്‍ച്ചകള്‍ നിരാശാജാനകമാണെന്നും മോറന്‍ പറഞ്ഞു. വാട്ടര്‍ ചാര്‍ജ്ജ് നിര്‍ത്തലാക്കുന്നത് മറ്റ് മേഖലകളില്‍ നിക്ഷേപിച്ച പണം തിരിച്ചെടുക്കാന്‍ കാരണമാകും. വാട്ടര്‍ ചാര്‍ജ്ജായി ജനങ്ങള്‍ നല്‍കിയ തുക തിരികെ നല്‍കണമെങ്കില്‍ 140 മില്യണ്‍ യൂറോ മറ്റ് വഴികളിലൂടെ കണ്ടെത്തേണ്ടിവരുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വാട്ടര്‍ ചാര്‍ജ്ജായി ലഭിച്ച തുക ഇതിനോടകം തന്നെ ചെലവാക്കിക്കഴിഞ്ഞിരിക്കുകയാണ്.

ഗ്യാസ്, ഇലക്ടിസിറ്റി എന്നിവയ്ക്ക് പണമടയ്ക്കുന്നതുപോലെ എന്തുകൊണ്ട് വെള്ളത്തിനും കരം കൊടുത്തുകൂടാ എന്നും മോറന്‍ ചോദിച്ചു. മറ്റ് കാര്യങ്ങള്‍ക്കായി പണം വകയിരുത്താന്‍ അത് സഹായിക്കും.

Scroll To Top