Thursday July 27, 2017
Latest Updates

വാട്ടര്‍ ചാര്‍ജ് പ്രശ്നത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ധാരണയാവുന്നു,അധികം വെള്ളം ഉപയോഗിച്ചാല്‍ ലെവി ഈടാക്കും

വാട്ടര്‍ ചാര്‍ജ് പ്രശ്നത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ധാരണയാവുന്നു,അധികം വെള്ളം ഉപയോഗിച്ചാല്‍ ലെവി ഈടാക്കും

ഡബ്ലിന്‍:വെള്ളം ഉപയോഗം പരിമിതപ്പെടുത്തി കൊണ്ടും,അതോടൊപ്പം വാട്ടര്‍ ചാര്‍ജ്ജ് നിര്‍ത്തലാക്കാനുള്ള കമ്മിഷന്‍ നിര്‍ദ്ദേശം രാഷ്ട്രീയ പാര്‍ട്ടികള്‍ അംഗീകരിച്ചു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ കക്ഷികളായ ഫിനഗേലും ഫിയനാഫാളും തമ്മില്‍ ധാരണയിലെത്തി. ഇതിന്റെ ഭാഗമായി ജനങ്ങള്‍ വാട്ടര്‍ ചാര്‍ജ്ജായി അടച്ച തുക തിരിച്ചു നല്‍കാനുള്ള നീക്കത്തിന് ഹൗസിങ് മിനിസ്റ്റര്‍ സൈമണ്‍ കോവനെയും സമ്മതിച്ചു.

ഏകദേശം ഒരു മില്ല്യണ്‍ യൂറോയോളം ഇത്തരത്തില്‍ തിരികെ നല്‍കേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഫിനഗേലിന്റെ ആവശ്യമായ അധിക ഉപയോഗത്തിന് ചാര്‍ജ്ജ് ഈടാക്കുക എന്ന നിര്‍ദ്ദേശം ഫിയനാഫാള്‍ അംഗീകരിച്ചതോടെയാണ് 10 ദിവസത്തോളം നീണ്ടുവനിന്ന അനിശ്ചിതത്വത്തിന് പരിഹാരമായത്. രാജ്യത്തെ 70,000ഓളം പേര്‍ ഓരോ വര്‍ഷവും അധിക ഉപയോഗത്തിന് ലെവി അടയ്ക്കേണ്ടി വരുമെന്നാണ് കരുതുന്നത്.

പുതിയ നിയമപ്രകാരം ഓരോരുത്തര്‍ക്കും ദിവസം 226 ലിറ്റര്‍ വരെ വെള്ളം ഉപയോഗിക്കാം.പുതുതായി നിര്‍മ്മിക്കുന്ന എല്ലാ കെട്ടിടങ്ങളിലും ബില്‍ഡര്‍മാര്‍ വെള്ളത്തിന്റെ ഉപയോഗം അളക്കുന്ന മീറ്റര്‍ സ്ഥാപിക്കുകയും വേണം.226 ലിറ്ററില്‍ കൂടുതല്‍ ഉപയോഗിക്കുന്ന വെള്ളത്തിന് ലെവി അടയ്ക്കേണ്ടി വരും.

അതേസമയം വാട്ടര്‍ ചാര്‍ജ്ജ് നിര്‍ത്തലാക്കും എന്ന വാഗ്ദാനവുമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച തങ്ങള്‍ ഇക്കാര്യത്തില്‍ പരാജയപ്പെട്ടതായി കരുതുന്നില്ലെന്ന് ഫിയനാഫാള്‍ വക്താവ് ബാരി കോവന്‍ പറഞ്ഞു.വെള്ളക്കര പ്രശ്‌നത്തില്‍ കഴിഞ്ഞ 10 ദിവസം ധാരണയുണ്ടാവാതെ പാഴാകാന്‍ കാരണം പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് സൈമണ്‍ കോവനെയും, ലിയോ വരേദ്കറും തമ്മിലുള്ള വടംവലിയാണെന്നും അദ്ദേഹം ആരോപിച്ചു. വാട്ടര്‍ ചാര്‍ജ്ജ് ഇല്ലാതാക്കും എന്ന വാഗ്ദാനം ഫിയനാഫാള്‍ പാലിച്ചതായും, വെള്ളം പാഴാക്കുന്നവര്‍ പിഴയടയ്ക്കേണ്ടി വരും എന്നു മാത്രമാണ് നിലവിലെ സ്ഥിതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Scroll To Top