Saturday May 27, 2017
Latest Updates

റൈറ്റ് റ്റു വാട്ടര്‍ സമരം പൊളിയ്ക്കാന്‍ സര്‍ക്കാര്‍:ഗ്രാന്റ് വേണമെങ്കില്‍ രജിസ്‌ട്രേഷന്‍ ജൂണിന് മുമ്പേ വേണമെന്ന് നിര്‍ദേശം,കീഴടങ്ങില്ലെന്ന് സമരക്കാര്‍ 

റൈറ്റ് റ്റു വാട്ടര്‍ സമരം പൊളിയ്ക്കാന്‍ സര്‍ക്കാര്‍:ഗ്രാന്റ് വേണമെങ്കില്‍ രജിസ്‌ട്രേഷന്‍ ജൂണിന് മുമ്പേ വേണമെന്ന് നിര്‍ദേശം,കീഴടങ്ങില്ലെന്ന് സമരക്കാര്‍ 

ഡബ്ലിന്‍ :ഐറിഷ് വാട്ടര്‍ അനുവദിക്കുന്ന 100 യൂറോയുടെ സൗജന്യ ഗ്രാന്റിന് അര്‍ഹത വേണ്ടവര്‍ ഈ വര്‍ഷം ജൂണ്‍ 30ന് മുമ്പ് ഐറിഷ് വാട്ടറില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ . ഐറിഷ് പരിസ്ഥിതി മന്ത്രി അലന്‍ കെല്ലിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

അയര്‍ലണ്ടിലെ സാമൂഹിക സുരക്ഷാ വകുപ്പിലാണ് ഐറിഷ് വാട്ടറിന്റെ ഈ ഗ്രാന്റിന് വേണ്ടി രജിസ്റ്റര്‍ ചെയ്യേണ്ടത്. ഐറിഷ് വാട്ടറിനെതിരെ ഉയര്‍ന്നുവരുന്ന ശക്തമായ പ്രക്ഷോഭങ്ങള്‍ തണുപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഗ്രാന്റ് സര്‍ക്കാര്‍ അവതരിപ്പിച്ചിരിന്നത്.

വീടുകളില്‍ ഉപയോഗിക്കുന്ന പൈപ്പുകളിലും ടാപ്പുകളിലും അറ്റകുറ്റപ്പണി നടത്തുന്നതിനും പുതിയ സാധനസാമഗ്രികള്‍ വാങ്ങുന്നതിനും വെളളം ശുചീകരിക്കുന്നതിനും ഈ ഗ്രാന്റ് ഉപയോഗിക്കാമെന്ന് ഐറിഷ് പരിസ്ഥിതി മന്ത്രി അലന്‍ കെല്ലി പറഞ്ഞു.

ജലനിരക്കിനെതിരെ സമരം ചെയ്യുന്നവരുടെ വീര്യം കെടുത്താനുള്ള തുടര്‍ പദ്ധതികള്‍ സര്‍ക്കാര്‍ പുറത്തെടുക്കുകയാണെന്ന് റൈറ്റ് ടു വാട്ടര്‍ പ്രസ്ഥാനത്തിന്റെ നേതാക്കാള്‍ ആരോപിച്ചു.സര്‍ക്കാരിന്റെ ഭീഷണികള്‍ക്ക് മുമ്പില്‍ കീഴടങ്ങില്ലെന്ന് പോള്‍ മര്‍ഫി ടി ഡി അടക്കമുള്ള നേതാക്കള്‍ വ്യക്തമാക്കി.

Scroll To Top