Friday September 22, 2017
Latest Updates

വാട്ടര്‍ റഫറണ്ടം വരുന്നു,വാട്ടര്‍ സപ്ലെ സ്വകാര്യവത്കരണം നടപ്പാക്കില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍

വാട്ടര്‍ റഫറണ്ടം വരുന്നു,വാട്ടര്‍ സപ്ലെ സ്വകാര്യവത്കരണം നടപ്പാക്കില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍

ഡബ്ലിന്‍:ജലവിതരണവും,വിനിയോഗവും സ്വകാര്യവത്കരിക്കില്ലെന്ന് ഉറപ്പുവരുത്താനായി റഫറണ്ടം നടത്താന്‍ അയര്‍ലണ്ട്. റഫറണ്ടം നടത്താനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് അയര്‍ലണ്ടിലെ എല്ലാ പാര്‍ട്ടികളും കഴിഞ്ഞ ദിവസം പൂര്‍ണ്ണ പിന്തുണ അറിയിച്ചു. വാട്ടര്‍ സപ്ലൈ പൊതുഅധികാര പരിധിക്കുള്ളില്‍ തന്നെ നിലനിര്‍ത്തണമെന്ന് പ്രത്യേക പാര്‍ലമെന്റ് കമ്മിറ്റി പിന്തുണ നല്‍കിക്കൊണ്ട് അറിയിച്ചു. റഫറണ്ടം വിജയിക്കുകയാണെങ്കില്‍ രാജ്യത്ത് ഒരിക്കലും വാട്ടര്‍ സപ്ലൈ സ്വകാര്യവല്‍ക്കരിക്കാന്‍ കഴിയാത്ത തരത്തില്‍ ഭരണഘടനാഭേദഗതി ഉണ്ടാകും.

ഇന്‍ഡിപെന്‍ഡന്റ്സ് ഫോര്‍ ചേഞ്ച് ടിഡി ജൊവാന്‍ കോളിന്‍സ് ഇത്തരത്തില്‍ ഭരണഘടന ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ഒരു ബില്‍ കൊണ്ടുവന്നിരുന്നു. ഈ ബില്‍ ഇത്തവണ വീണ്ടും അവതരിപ്പിക്കാന്‍ അവര്‍ തീരുമാനിച്ചിട്ടുണ്ട്.ഫിനഗേലും തത്വത്തില്‍ ഇതിനെ പിന്തുണയ്ക്കുന്നു. സര്‍ക്കാരിനോട് ഈ ബില്‍ എതിര്‍ക്കരുതെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

Scroll To Top